രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുനര്‍നാമകരണം ചെയ്തു. ‘ ദര്‍ബാര്‍ ഹാള്‍’ ‘ അശോക ഹാള്‍’ എന്നിവയ്ക്കാണ് പേര് മാറ്റം സംഭവിച്ചത്. ഇവ ഇനി മുതല്‍ യഥാക്രമം ‘ ഗണതന്ത്ര മണ്ഡപം, ആശോക മണ്ഡപം എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക. ഇന്ത്യന്‍ സംസ്‌കാരവും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം.
”രാഷ്ട്രപതിയുടെ ഓഫിസും ഔദ്യോഗിക വസതിയുമായ രാഷ്ട്രപതി ഭവന്‍ രാജ്യത്തിന്റെ പ്രതീകവും ജനങ്ങളുടെ അമൂല്യമായ പൈതൃകവുമാണ്. ഇവിടം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാര്‍മികതയുടെയും പ്രതിഫലനമാക്കാന്‍ നിരന്തരമായ ശ്രമം നടന്നിട്ടുണ്ട്’; പേര് മാറ്റവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങളാണ്.
ഇന്ത്യന്‍ രാജാക്കാന്മാരുടെ കോടതികളെയും ബ്രിട്ടീഷ് രാജിനെയും സൂചിപ്പിക്കുന്നതാണ് ‘ ദര്‍ബാര്‍’. ഇന്നതിന്റെ പ്രസക്തി നഷ്ടപ്പെട്ടു, ഇന്ത്യ ഇപ്പോഴൊരു റിപ്പബ്ലിക് ആണ്’ രാഷ്ട്രപതി ഭവന്റെ പ്രസ്താവനയില്‍ പറയുന്നു.
ദേശീയ പുരസ്‌കാര വിതരണം പോലുള്ള സുപ്രധാന ചടങ്ങുകളും ആഘോഷങ്ങളും നടക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രധാന വേദിയാണ് ദര്‍ബാര്‍ ഹാള്‍. രാജഭരണ കാലത്തും പിന്നീട് ബ്രിട്ടീഷ് കാലത്തും കോടതി കാര്യങ്ങള്‍ നടക്കുകയും സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടുകയും ചെയ്യുന്ന ഇടങ്ങള്‍ ദര്‍ബാറുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതായത് ‘ ഗണതന്ത്ര’ ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഗണതന്ത്ര എന്ന ആശയം പുരാതന കാലം മുതല്‍ ഇന്ത്യന്‍ സമൂഹത്തില്‍ വേരൂന്നിയതാണ്. ഗണതന്ത്ര് മണ്ഡപ് എന്നത് ഏറ്റവും അനുയോജ്യമായ പേര് തന്നെയാണ്” പ്രസ്താവനയില്‍ പറയുന്നു.
അശോക ഹാള്‍ വിസ്തൃതമായൊരു ഹാളാണ്. വിശേഷ ചടങ്ങുകള്‍ നടത്താനും ഒത്തു കൂടാനും ആഘോഷങ്ങള്‍ക്കും ഡാന്‍സ് ചെയ്യാനുമൊക്കെയായാണ് ബ്രിട്ടീഷ് കാലത്ത് ഉപയോഗപ്പെടുത്തിയിരുന്നത്. അശോക എന്ന വാക്കിന് ‘ആരാണോ സകല ദുഖങ്ങളില്‍ നിന്നും വിടുതല്‍ നേടിയവന്‍, അഥവ ശോകമില്ലാത്തവന്‍ എന്ന വ്യംഗ്യാര്‍ത്ഥമുണ്ട്. അതുപോലെ അശോക ചക്രവര്‍ത്തിയുമായി ബന്ധപ്പെടുത്തിയും പറയുന്നു. ഐക്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമാണ് അശോക ചക്രവര്‍ത്തി. സാരാനാഥില്‍ അശോക ചക്രവര്‍ത്തി സ്ഥാപിച്ച ശിലാസ്തംഭമാണ്(അശോക സ്തംഭം) ഇന്ത്യയുടെ ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നത്. ഇതേ പേരില്‍ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതാണ് അശോക മരവും.
അശോക ഹാളിനെ അശോക മണ്ഡപം എന്നു പുനര്‍നാമകരണം ചെയ്യുന്നതിലൂടെ, ആ പേരിലെ മൂല്യം ഉയര്‍ത്തിപ്പിടിക്കാനും അതുവഴി ഇംഗ്ലീഷ് ഭാഷയുടെ അടയാളം നീക്കം ചെയ്യാനും കഴിയുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പേര് മാറ്റം പതിവാണ്. രാജ്യത്തിന്റെ സ്വന്തമായ പാരമ്പര്യം സംരക്ഷിക്കപ്പെടാനാണെന്നാണ് ഓരോ പേര് മാറ്റത്തിനും പറയുന്ന കാര്യങ്ങള്‍. കോളനിക്കാലം മായ്ച്ചുകളയുകയാണെന്നാണ് പറയുന്നതെങ്കിലും മുഗള്‍ ചരിത്രം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കൂടുതല്‍ സജീവമായി നടക്കുന്നതെന്നും വിമര്‍ശനമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്ഥലങ്ങളും റോഡുകളും പാലങ്ങളുമെല്ലാം ഇത്തരത്തില്‍ പേര് മാറ്റപ്പെട്ടിട്ടുണ്ട്. Rashtrapati bhavan’s durbar hall ashok hall renamed
Content Summary; Rashtrapati bhavan’s durbar hall ashok hall renamed
Leave a Comment