June 13, 2026 |

മടി തോന്നുന്നതിന് പിന്നിലെ രഹസ്യമെന്ത് ?

ആരോഗ്യ പ്രശ്നങ്ങൾ മുതൽ ജീവിത ശൈലിവരെ

കാര്യങ്ങൾ ചെയ്ത് തീർക്കാൻ 24 മണിക്കൂർ തികയാത്ത അത്രയും തിരക്കിലാണ് ലോകം ഇന്ന് നീങ്ങി കൊണ്ടിരിക്കുന്നത്. അങ്ങനെ ഒരിടത്ത് അലസതയോടെ ഇരിക്കുന്നത് വ്യക്തിയിൽ കുറ്റബോധം ഉളവാക്കും എന്നത് തീർച്ചയാണ്. എന്നാൽ ഉന്മേഷമില്ലായ്മ വെറും മടിയാകണം എന്നില്ല, കൂടുതൽ സങ്കീർണ്ണമായ മറ്റ് പല പ്രശ്നങ്ങളും ഇതിന്‌ പുറകിൽ ഉണ്ടാകാം എന്നതാണ് യാഥാർത്ഥ്യം. reason behind feeling lazy

ഒട്ടും ഉന്മേഷമില്ലാത്ത  അവസ്ഥയ്ക്ക് ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉണ്ടാകുമെന്നാണ് ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ പ്രണവ് ഹൊന്നാവര ശ്രീനിവാസൻ പറയുന്നത്. വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുക പോഷകക്കുറവ്, അലസമായ ജീവിത ശൈലി തുടങ്ങിയവ ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻ കാരണമാകും.

കൂടാതെ, മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയും വിഷയത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പ്രണവ് പറയുന്നു. മനസ്സ് സങ്കർഷഭരിതമാണെങ്കിൽ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനുള്ള ഊർജം കുറവായിരിക്കും. കൂടാതെ ഇത് വ്യായാമം ചെയ്യുന്നതിൽ നിന്ന് നിങ്ങളെ പിന്നോട്ട് വലിക്കുകയും ചെയ്യും.

ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് ആഹാരക്രമം. പ്രോസെസ്സഡ് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും, മധുരമുള്ള ആഹാര പതാർത്ഥങ്ങൾ കഴിക്കുന്നതും വഴി പെട്ടന്ന് ഉന്മേഷം തോന്നുമെങ്കിലും കാലക്രമേണ അത് കൂടുതൽ ദോഷകരമായി ഭവിക്കും. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ അടങ്ങിയ ധാന്യവർഗ്ഗങ്ങൾ പോലുള്ളവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഇലക്ട്രോണിക് വസ്തുക്കൾ ചാർജ് ചെയ്ത് ഉപയോഗിക്കുന്നതിനു സമാനമാണ് മനുഷ്യ ശരീരത്തിന് ഉറക്കം. ശരിയായി ഉറങ്ങുന്നില്ല എങ്കിൽ ശരീരത്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ല എന്നാണ് അർത്ഥം. കുറഞ്ഞത് ഏഴുമുതൽ എട്ട് മണിക്കൂർ ഉറക്കം എങ്കിലും ശരാശരി മനുഷ്യന് ആവശ്യമാണ്.

ശരീരത്തിന്റെ ഊർജം നഷ്ടപ്പെടുത്തുന്നതിലെ പ്രധാനപ്പെട്ട ഘടകമാണ് സമ്മർദ്ദം. ദീർഘകാലം സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികളിൽ കോർട്ടിസോളിൻ്റെ ( സ്ട്രെസ് ഹോർമോൺ ) അളവ് കൂടുതലായിരിക്കും. ഇത് ക്ഷീണം അനുഭവപ്പെടാനും ഉന്മേഷം കുറയ്ക്കുന്നതിന് കാരണമാവുകയും ചെയ്യും. കൂടാതെ, ഹൈപ്പോതൈറോയിഡിസം, വിളർച്ച, പ്രമേഹം എന്നിവയാണ് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്ന മറ്റ് ചില ആരോഗ്യ അവസ്ഥകൾ. അയണിന്റെയും വിറ്റാമിൻ ഡി, ബി പോലുള്ള പ്രധാന പോഷകങ്ങളുടെ അഭാവം മൂലവും ക്ഷീണവും അനുഭവപ്പെടാം.

ദിവസേന 20 മിനിറ്റ് നടക്കുന്നത് ശരീരത്തിനെയും മനസിനെയും ഊർജസ്വലമാക്കും. കൂടാതെ കൃത്യമായ ദിനചര്യ കെട്ടിപ്പടുക്കുന്നതിനും ഇഷ്ട്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതും ഉന്മേഷം നില നിർത്താൻ സഹായിക്കുന്ന ഘടകമാണ്. ദൈർഘ്യമേറിയതും തീവ്രവുമായ വ്യായാമങ്ങൾക്ക് പകരം ഹ്രസ്വവും ലഘുവായതുമായ വ്യായാമം തെരഞ്ഞെടുക്കുക, ഇതും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

content summary ;  reason behind feeling too lazy to move

Leave a Reply

Your email address will not be published. Required fields are marked *

×