അമേരിക്കയെ ഞെട്ടിച്ച കൊലപാതകം; ട്രംപിന്റെ അടുത്ത അനുയായി വെടിയേറ്റ് കൊല്ലപ്പെട്ടു

വലുതപക്ഷ യുവജന നേതാവ് ചാര്‍ളി കിര്‍ക് ആണ് കൊല്ലപ്പെട്ടത്

അമേരിക്കയെ ഞെട്ടിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളായ ചാര്‍ളി കിര്‍ക് കൊല്ലപ്പെട്ടു. രാജ്യത്തെ പ്രമുഖ വലതുപക്ഷ യുവജന പ്രവര്‍ത്തക ഗ്രൂപ്പിന്റെ സ്ഥാപകനായ കിര്‍ക് ബുധനാഴ്ച യൂട്ടാ കോളേജ് കാമ്പസില്‍ സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റു കൊല്ലപ്പെടുന്നത്. ‘രാഷ്ട്രീയ കൊലപാതകം’ എന്നതരത്തില്‍ വിവാദം യുഎസില്‍ കത്തിപ്പടര്‍ന്നിരിക്കുകയാണ്.

അതേസമയം കിര്‍കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തയാളെ വിട്ടയച്ചതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. ഞങ്ങളുടെ അന്വേഷണം തുടരുകയാണ്, സുതാര്യതയ്ക്കായി ഞങ്ങള്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് തുടരും,’ എന്നാണ് പട്ടേലിന്റെ പോസ്റ്റില്‍ പറയുന്നത്. മറ്റൊരാളെയും കസ്റ്റഡിയില്‍ എടുത്തുവെങ്കിലും അയാളെ വിട്ടയച്ചതായാണ് വിവരം. ഇവര്‍ക്കു രണ്ടുപേര്‍ക്കുമെതിരേ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം, മറ്റാരെങ്കിലും കസ്റ്റഡിയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.  Right-Wing Activist and President Trump’s close ally Charlie Kirk shot dead

Content Summary; Right-Wing Activist and President Trump’s close ally Charlie Kirk shot dead

This post was last modified on September 11, 2025 9:02 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment