June 04, 2026 |
Share on

സച്ചിനെ വീഴ്ത്തി ഹര്‍ഭജന്റെ മകള്‍!

‘ഹീനയ്യ ഹീറിനൊപ്പം! അവള്‍ സന്തോഷത്തിന്റെ ഒരു നിറകുടമാണ്’ എന്നാണ് ചിത്രത്തോടൊപ്പം സച്ചിന്‍ കുറിച്ചിരിക്കുന്നത്

കളിക്കളത്തില്‍ പലരെയും ഹര്‍ഭജന്‍ സിംഗ് കറക്കി വീഴ്ത്തിയിട്ടുണ്ടെങ്കിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചില്‍ ടെണ്ടുല്‍ക്കറിനെ മാത്രം ഇതുവരെ ഭാജിക്ക് വീഴ്ത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ ഭാജിയുടെ മകള്‍ ഹീനയ്യ ഹീര്‍ സച്ചിനെ വീഴ്ത്തികളഞ്ഞു. ഹീറുമായു കളിച്ചു രസിക്കുന്ന ചിത്രം സച്ചിന്‍ തന്നെയാണ് തന്റെ ട്വറ്റിറിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

‘ഹീനയ്യ ഹീറിനൊപ്പം! അവള്‍ സന്തോഷത്തിന്റെ ഒരു നിറകുടമാണ്’ എന്നാണ് ചിത്രത്തോടൊപ്പം സച്ചിന്‍ കുറിച്ചിരിക്കുന്നത്. ഇതില്‍ ഹര്‍ഭജന്‍ പ്രതികരിച്ചിരിക്കുന്നത് ‘ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു സഹോദരാ’ എന്നാണ്.


മുബൈ ഇന്ത്യന്‍സിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോള്‍ ഭാജിയുടെ കൂടെയുണ്ടായിരുന്ന ഹീറിനൊപ്പം സച്ചിന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/6oNZHQ

Leave a Reply

Your email address will not be published. Required fields are marked *

×