കാര്‍ട്ടൂണിസ്റ്റ് മുഹമ്മദ് അല്‍ ഹാസ്സായെ 23 വര്‍ഷം തടങ്കല്‍ വിധിച്ച് സൗദി അറേബ്യ ഭരണകൂടം. റിയാദും ദോഹയും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് രാജകുടുംബത്തെ കഥാപാത്രമാക്കി കൊട്ടാറി ദിനപത്രത്തില്‍ വരച്ച കാര്‍ട്ടൂണ്‍ ആണ് ശിക്ഷയ്ക്കുള്ള കാരണം. കാര്‍ട്ടൂണില്‍ രാജാവും, സഹോദരിയും കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. സൗദി അറേബ്യയെ അനുകൂലിക്കുന്നതിനു പകരം ഖത്തറിനെ അനുകൂലിച്ചു എന്നുള്ളതാണ് കാര്‍ട്ടൂണിസ്റ്റ് തന്റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നത്. ഇതാണ് തടവില്‍ ആകുവാനുള്ള കാരണമായി സൗദി അറേബ്യ ചൂണ്ടിക്കാണിക്കുന്നത്. അഞ്ചു കുട്ടികളുടെ പിതാവായ 48 കാരന്‍ കാര്‍ട്ടൂണിസ്റ്റിനെ 2018 ഫെബ്രുവരി മാസമാണ് സൗദി അറേബ്യയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്.
ലോകരാജ്യങ്ങളില്‍ ഈ വിഷയം ചര്‍ച്ചയാകുകയും വന്‍ പ്രതിഷേധത്തിന് കാരണമാകുകയുമാണ്. സ്വതന്ത്ര അഭിപ്രായങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടിയില്‍ സൗദി അറേബ്യ ഇതിനുമുമ്പേ കുപ്രസിദ്ധി നേടിയ രാജ്യമാണ്. മുന്‍പും ഭരണകൂടത്തെ വിമര്‍ശിച്ചിരുന്ന ഒട്ടേറെ പേര്‍ ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്നുണ്ട്.
രാജ്യദ്രോഹപരമായ കാര്‍ട്ടൂണ്‍ വരച്ചു എന്നുള്ള കുറ്റമാണ് കോടതിയില്‍ ശിക്ഷ നടപ്പാക്കിക്കൊണ്ട് പ്രഖ്യാപിച്ചത്. 2008-ല്‍ സൗദി അറേബ്യ രൂപംകൊടുത്ത സ്‌പെഷ്യലൈസ് ക്രിമിനല്‍ കോര്‍ട്ട് ആണ് കാര്‍ട്ടൂണിസ്റ്റിന് എതിരെയുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ 2018ല്‍ അറസ്റ്റ് ചെയ്ത ഉടനെ തന്നെ ഈ കോടതി ആറു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയായിരുന്നു. ജയില്‍ മോചിതനാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് വീണ്ടും കേസിന്റെ ഫയല്‍ തുറക്കുകയും തടവ് 23 വര്‍ഷത്തിലേക്ക് വര്‍ധിപ്പിച്ച ഉത്തരവ് പുറപ്പെടുവിച്ചതും. Saudi Arabia cartoonist sentenced 23 years in prison
Content Summary; Saudi Arabia cartoonist sentenced 23 years in prison