Continue reading “അവധിയില്ലാത്ത വായനയുമായി ചില്ല”

" /> Continue reading “അവധിയില്ലാത്ത വായനയുമായി ചില്ല”

"> Continue reading “അവധിയില്ലാത്ത വായനയുമായി ചില്ല”

">

UPDATES

പ്രവാസം

അവധിയില്ലാത്ത വായനയുമായി ചില്ല

Avatar

                       

അഴിമുഖം പ്രതിനിധി

സൗദിയിലെ വേനലവധിയിലും പുസ്തകങ്ങൾ അവതരിപ്പിക്കുന്നതിനും അറിയുന്നതിനും ഒഴിവു നല്‍കാതെ അക്ഷരസ്നേഹികൾ ഒത്തുകൂടി. ചില്ല സർഗ്ഗവേദിയുടെ പ്രതിമാസ പരിപാടിയായ ‘എന്റെ വായന’ പ്രശസ്ത മെക്സിക്കൻ എഴുത്തുകാരൻ ഡേവിഡ് ടോസ്‌കാനയുടെ ‘അവസാനത്തെ വായനക്കാരന്‍’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് മൻമോഹൻ സി വി  ഉദ്ഘാടനം ചെയ്തു. ആഴങ്ങളെ സ്പർശിക്കാത്ത നിരർത്ഥക എഴുത്തുകൾ ‘നരക അറ’യിലേക്ക് തള്ളുന്ന നോവലിസ്റ് ഗൗരവമുള്ള വായന വെറുതെയാകില്ല എന്ന് സൂചിപ്പിക്കുന്നു. സ്പാനിഷ് സാഹിത്യത്തിന്റെ പ്രൗഢിയും സൗന്ദര്യവും സമ്മേളിക്കുന്നതാണ് നോവലെന്ന് മൻമോഹൻ പറഞ്ഞു. 

ഈയിടെ ദേശീയ മാധ്യമരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട  പത്രപ്രവർത്തക റാണാ അയൂബ് എഴുതിയ ‘ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് എ കവറപ്പ്’ എന്ന പുസ്തകം നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ഗുജറാത്ത് കലാപത്തെ തുറന്നു കാട്ടുന്ന ഒളിക്യാമറ ഓപ്പറേഷനുകളുടെ വിവരണങ്ങളുള്ള പുസ്തകം 2002 ല്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളിലൂടെ ബിജെപി എങ്ങിനെയാണ് അധികാരത്തിലെത്തിയത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 

പ്രശസ്ത പോർച്ചുഗീസ് എഴുത്തുകാരൻ ഷൂസെ സരമാഗു രചിച്ച ‘മരണം മാറുന്ന ഇടനേരത്ത്’ എന്ന നോവൽ ഇക്‌ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. രസകരവും എന്നാല്‍ ചിന്തയെ ഉണര്‍ത്തി വിടുന്നതുമായ നോവൽ മരണത്തെ അതിന്‍റെ സാംസ്ക്കാരിക സാമൂഹിക മനഃശ്ശാസ്ത്ര മേഖലകളിലൂടെ സമീപിക്കുന്ന രീതിയിലാണ് രചിച്ചിരിക്കുന്നതെന്ന് ഇക്‌ബാൽ പറഞ്ഞു.

ആനന്ദിന്റെ രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരം ‘ഓർക്കുക കാവലിരിക്കുകയാണ്’ ടി.ആർ. സുബ്രഹ്‌മണ്യനും, കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രം പറയുന്ന ആർ.കെ ബിജുരാജിന്റെ ഏറെ ശ്രദ്ധനേടിയ  ‘നക്സൽ ദിനങ്ങൾ’ എന്ന കൃതി ആർ.മുരളീധരനും, ‘മാധവിക്കുട്ടിയുടെ പ്രേമകഥകള്‍’ എന്ന കഥാസമാഹാരം ആർ.സുരേഷ്ബാബുവും, സൂര്യ ഗോപിയുടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം നേടിയ ‘ഉപ്പുമഴയിലെ പച്ചിലകള്‍’ എന്ന ചെറുകഥാസമാഹാരം  റഫീഖ് പന്നിയങ്കരയും അവതരിപ്പിച്ചു.

തുടർന്നു നടന്ന സർഗ്ഗസംവാദത്തിൽ നിജാസ്, മുനീര്‍ വട്ടേകാട്ടുകര, ശമീം തളാപ്രത്ത് , അബ്ദുല്‍ ലത്തീഫ് , ടി.ജാബിറലി  എന്നിവര്‍ സംസാരിച്ചു. സബീന.എം.സാലി, ജോഷി പെരിഞ്ഞനം, സഫ്തർ, ഷൈജു ചെമ്പൂർ, എ.പ്രദീപ്കുമാർ, ജാബിർ.എൻ, ഷഫീഖ്, അബ്ദുറഹ്മാൻ, നടരാജൻ, വിപിൻ, മുഹമ്മദ് ഉള്ളിവീട്ടിൽ എന്നിവർ സംബന്ധിച്ചു. ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍