UPDATES

സയന്‍സ്/ടെക്നോളജി

‘സറാഹാ’ ആപ്പിലൂടെ അജ്ഞാതരാകാം!

സൗദി അറേബ്യന്‍ സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാ എന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്

                       

സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന വിഷയങ്ങളിലൊന്ന് സറാഹാ (sarahah) ആപ്പിനെക്കുറിച്ചാണ്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താന്‍ സാധിക്കുന്ന ഒരു ആപ്പെന്ന് നമുക്ക് ഒറ്റവാചകത്തില്‍ ഈ അപ്ലിക്കേഷനെ വിശേഷിപ്പിക്കാം. സൗദി അറേബ്യന്‍ സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാ എന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ഈ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കേണ്ട താമസമെയുള്ളൂ.ലോഗിന്‍ ചെയ്യാതെ സറാഹാ ആപ്പ് ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതിനോടൊപ്പം ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവും ആപ്പിലുണ്ട്.

വരുന്ന സന്ദേശങ്ങള്‍ ആപ്പിലേ ഇന്‍ബോക്‌സിലാണ് എത്തുക. അവ നിങ്ങള്‍ക്ക് ഫ്‌ളാഗ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ അതിന് മറുപടി നല്‍കുകയോ പിന്നീട് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി ഫേവറേയിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം. ഈ ആപ്പ് ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

സറാഹാ ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും വ്യാപകമല്ലെങ്കിലും ഇപ്പോള്‍ ഇന്ത്യയിലും ഉപയോക്താക്കളുണ്ട്. ജൂലൈയില്‍, മുപ്പത് രാജ്യങ്ങളിലാണ് സറാഹാ ആപ്പ് പുറത്തിറക്കിയത്. സറാഹാ പ്രൊഫൈല്‍ സ്‌നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കള്‍ സറാഹാ ആപ്പ് ഉപയോക്താകളായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പതിനായിരത്തോളം ആളുകള്‍ ആളുകള്‍ ആപ്പിന് 5 സ്റ്റാര്‍ നല്‍കിയപ്പോള്‍ 9,652 ആളുകള്‍ വണ്‍ സ്റ്റാര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയുണ്ടെങ്കിലും സറാഹാ-യുടെ ജനപ്രീതി വര്‍ധിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍