എച്ച്‌ഐവിയെ നശിപ്പിക്കുന്നതില്‍ യുഎസ് ശാസ്ത്രജ്ഞര്‍ക്ക് വിജയം: പരീക്ഷണം എലിയില്‍

ഇതാദ്യമായാണ് ഒരു ജീവിയില്‍ ഇത് വിജയകരമായി പരീക്ഷിക്കുന്നത്.

എയ്ഡ്‌സിന് കാരമാകുന്ന എച്ച്‌ഐവിയെ (ഹ്യൂമണ്‍ ഇമ്മ്യൂണോ വൈറസ്) അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വിജയകരമായി നശിപ്പിച്ചു. എച്ച്‌ഐവി ബാധിത ഹ്യൂമണ്‍ ഇമ്മ്യൂണോ സെല്ലുകള്‍ ഘടിപ്പിച്ച ചുണ്ടെലിയിലായിരുന്നു പരീക്ഷണം. ഇതാദ്യമായാണ് ഒരു ജീവിയില്‍ ഇത് വിജയകരമായി പരീക്ഷിക്കുന്നത്. ടെംപിള്‍ സര്‍വകലാശാലയിലേയും പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലേയും ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് പിന്നില്‍.

എലിയുടെ കോശങ്ങളിലും മനുഷ്യ കോശങ്ങളിലും അടക്കം മൂന്ന് ജന്തു മോഡലുകളില്‍ ഇത് വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞു. റൈബോനൂക്ലിക് ആസിഡ് ഉപയോഗിച്ചാണ് വൈറസിനെ നീക്കം ചെയ്തത്. മോളികുലാര്‍ തെറാപ്പി എന്ന സയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അടുത്തഘട്ടമായി ചിമ്പാന്‍സികളില്‍ പരീക്ഷണം നടത്തും. ഇത് വിജയകരമായാല്‍ മനുഷ്യരില്‍ ഉപയോഗിച്ച് തുടങ്ങും.

This post was last modified on May 3, 2017 6:35 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment