UPDATES

സിനിമാ വാര്‍ത്തകള്‍

രാജമൗലിയും ബാഹുബലിയും തമിഴരെ അവഗണിച്ചെന്ന് ആക്ഷേപം

കോടികളാണ് ബാഹുബലി തമിഴ്‌നാട്ടില്‍ സമ്പാദിക്കുന്നത്

                       

ബാഹുബലി 2 നെതിരേ ഒരേസമയം അഭിനന്ദനവും വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ബാഹുബലി 2 ഒരു ഇതിഹാസ സിനിമയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പല രംഗങ്ങളും തന്നെ കരയിപ്പിച്ചതായും സത്യരാജും രമ്യകൃഷ്ണനും ആശ്ചര്യപ്പെടുത്തിയെന്നും മന്‍സൂര്‍ അലിഖാന്‍ പറയുന്നു. അതോടൊപ്പം തന്നെയാണു ബാഹുബലി 2 തന്നെ നിരാശപ്പെടുത്തിയതായും നടന്‍ പറയുന്നത്. അതിനുള്ള കാരണങ്ങള്‍ ഇതാണ്.

നന്നായി തമിഴ് പറയുന്നയാളാണ് രാജമൗലി, സിനിമ തമിഴ്‌നാട്ടില്‍ നിന്നു കോടികളാണു വാരുന്നത്. പക്ഷേ ഈ സിനിമയില്‍ ഒരു രംഗം പോലും തമിഴ്‌നാട്ടില്‍ ചിത്രീകരിച്ചിട്ടില്ല. സാങ്കേതികപ്രവര്‍ത്തകരായോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായോ ഒരു തമിഴനെപോലും സിനിമയില്‍ രാജമൗലി ഉള്‍പ്പെടുത്തിയില്ല. ബാഹുബലിപോലെ ഒരു ബ്രഹ്മാണ്ഡ സിനിമ തമിഴ്‌നാട്ടില്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിനു തമിഴര്‍ക്കു തൊഴില്‍ കിട്ടുമായിരുന്നു. അതിനു കഴിയുമായിരുന്നെങ്കിലും രാജമൗലി അങ്ങനെ ചെയ്തില്ല; മന്‍സൂര്‍ അലി ഖാന്‍ പറയുന്നു.

ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന സരവണന്‍ ഇരുക്ക ഭയമെന്‍ എന്ന സിനിമയുടെ പ്രമോഷനുമായയി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രസ് മീറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

Share on

മറ്റുവാര്‍ത്തകള്‍