UPDATES

ഒരു മാധ്യമപ്രവര്‍ത്തകന്‍ ‘ പൊളിച്ച’ വിദ്യാര്‍ത്ഥി സമരം

കോണ്‍ഗ്രസിനെതിരേ മാര്‍ച്ച് നടത്തിയത് ‘ വാട്‌സ് ആപ്പ് യൂണിവേഴ്സ്റ്റി’ വിദ്യാര്‍ത്ഥികളോ!

                       

ഡൽഹിയിൽ ഇന്ന് ( മെയ് 02) കോൺഗ്രസിനെതിരെ ഒരു വിദ്യാർത്ഥി പ്രതിഷേധ മാർച്ച് നടന്നു. നികുതി, സമ്പത്ത് വിതരണം തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ കോൺഗ്രസിനെതിരെ മാർച്ച് നടത്തിയിരുന്നത്. പക്ഷെ കഥയിലെ വിരോധാഭാസം എന്തെന്നാൽ മാർച്ചിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിക്ക് പോലും ഇക്കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നതാണ്. ഡൽഹി തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തിൽ ബിജെപിയുടെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു കൂട്ടം യുവാക്കളാണ് ഇവർ എന്നാണ് പല ഭാഗത്ത് നിന്നും ഉയർന്നു വരുന്ന വിമർശനം.

ഗ്രേറ്റർ നോയിഡയിലെ സർവകലാശാലയിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. എന്തിനാണെന്ന് പോലും അറിയാതെയാണ് വിദ്ധാർത്ഥികൾ മാർച്ച് നടത്തുന്നതെന്ന് വിഡിയോയിൽ കൃത്യമായി കാണാം. ആജ് തക് മാധ്യമ പ്രവർത്തകനായ അശുതോഷ് മിശ്രയാണ്, വിദ്യാർത്ഥികളോട് മാർച്ചിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിച്ചത്. രാഷ്ട്രീയ ഉൾക്കാഴ്ചയുടെ ഒരു തരിമ്പെകിലും വിദ്യാർത്ഥികളുടെ ഉള്ളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച അശുതോഷിന് നിരാശ ആയിരുന്നു ഫലം.

പ്രതിഷേധത്തിന്റെ കാരണം വിശദീകരിക്കാൻ ഒരു വിദ്യാർത്ഥിയോട് അശുതോഷ് ആവശ്യപ്പെട്ടപ്പോൾ, സാർ, നമുക്ക് പിന്നീട് സംസാരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വിദ്യാർത്ഥികൾ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അവർ കൈവശം വച്ചിരുന്ന പ്ലക്കാർഡുകളിലെ മുദ്രാവാക്യങ്ങളുടെ സാഹചര്യം പോലും വിശദീകരിക്കാൻ ആർക്കും കഴിഞ്ഞില്ല.

വീഡിയോ വൈറലായതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ പലരും തങ്ങളുടെ അഭിപ്രായം പങ്ക് വച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും മോശം നിലവാരമുള്ള വിദ്യാർത്ഥികളെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാണ് അവർ എന്നാണ് ഒരു വ്യക്തി പറഞ്ഞത്.

വാട്സാപ്പ് യൂണിവേഴ്സിറ്റി ഞങ്ങളുടെ യുവതലമുറയെ ചൂഷണം ചെയ്യുന്നു. എന്നാണ് റ്റൊരാൾ എഴുതിയത്. ‘ഈ വീഡിയോ കുട്ടികളുടെയെല്ലാം രക്ഷിതാക്കൾ കാണാനാണ് ഇടയായാൽ , ഞങ്ങൾ ലക്ഷക്കണക്കിന് രൂപ പാഴാക്കിയല്ലോ എന്നായിരിക്കും ചിന്തിക്കുക’ എന്നാണ് മറ്റൊരു പ്രതികരണം. കുട്ടികൾക്ക് ഹിന്ദിയും ഇംഗ്ലീഷും വായിക്കാൻ പോലും അറിയില്ല എന്ന് വിമർശിക്കുന്നവരും കുറവല്ല.

വിദ്യാസമ്പന്നരായത് കൊണ്ട് മാത്രം, സ്വയം ചിന്തിക്കണമെന്ന് അർത്ഥമാക്കുന്നില്ല, എന്ന പ്രതികരണം എക്‌സിൽ വ്യാപക ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. വിദ്യാർത്ഥി പ്രതിഷേധം അതിൻ്റെ ഉദ്ദേശലക്ഷ്യം പൂർത്തിയാക്കിയിട്ടില്ലെങ്കിലും വീഡിയോയും വിദ്യാർത്ഥികളെയും ലോകമറിഞ്ഞു. അവരുടെ അജ്ഞത മറ്റുള്ളവർക്ക് ആനന്ദമായി മാറി എന്നതാണ് വാസ്തവം.

 

content summary : students fail explain protest march against congress

Related news


Share on

മറ്റുവാര്‍ത്തകള്‍