UPDATES

കല

പണമല്ല പ്രശ്‍നം സാമൂഹിക പദവി കൂടി; മെറിൽ സ്ട്രീപ്പ്

വേതനത്തിലെ ലിംഗവിവേചനം

                       

സിനിമയിൽ നടിമാരുടെ പേരിൽ അറിയപ്പെടാൻ ഹോളിവുഡിലെ ഒരു നടന്മാരും ആഗ്രഹിക്കുന്നില്ല കാരണം അതവരുടെ സാമൂഹിക പദവിയെ ചോദ്യം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.  ഈ ചിന്താഗതിയാണ് ഹോളിവുഡിൽ താൻ കണ്ട ഏറ്റവും വലിയ അപാകത എന്ന് പറയുകയാണ് പ്രശസ്ത നടി മെറിൽ സ്ട്രീപ്പ്. 2006 ലെ കോമഡി ഹിറ്റായ ‘ദ ഡെവിൾ വെയേഴ്‌സ് പ്രാഡ’ എന്ന ചിത്രത്തിലെ ഫാഷൻ മാഗസിൻ എഡിറ്റർ ആയി അവതരിച്ച്, ആരാധക മനം കവർന്ന നടിയാണ് മെറിൽ. Wage Discrimination in hollywood

തന്റെ ആദ്യ സിനിമയായ ‘ദി ഡെവിൾ വെയേഴ്‌സ് പ്രാഡ’ എന്ന ചിത്രത്തിലെ മിറാൻഡ പ്രിസ്റ്റ്ലി എന്ന കഥാപാത്രത്തിൽ തങ്ങളെ തന്നെ കാണാനായി എന്ന് ഒരുപാട് പുരുഷന്മാർ തന്നോട് പറഞ്ഞുവെന്നും മെറിൽ സ്ട്രീപ്പ് പറഞ്ഞു.

‘ ഒരു സ്ഥാപനത്തിലെ അന്തിമ തീരുമാനം എടുക്കുന്ന വ്യക്തി എന്ന നിലയിൽ മിറാൻഡ പ്രിസ്റ്റ്ലി എന്ന കഥാപാത്രം നേരിടുന്നുന്ന വെല്ലുവിളികളിൽ അവർക്ക് തങ്ങളെ തന്നെ സ്വയം കണ്ടെത്താനായെന്നാണ് എല്ലാവരും പറഞ്ഞത്. അതോടൊപ്പം ഇത്തരം ഉത്തരവാദിത്തങ്ങൾ വഴി മറ്റുള്ളവരുടെ കണ്ണിലെ കരടായി തീരുന്നതിനെ കുറിച്ച് എന്നോട് കൂടുതൽ സംസാരിച്ചത് സ്ത്രീകളെക്കാൾ പുരുഷൻ മാരാണ് ‘ എന്നും മെറിൽ പറഞ്ഞു. മെയ് 14 ചൊവ്വാഴ്ച കാൻ ഫിലിം ഫെസ്റ്റിവലിൽ മെറിൽ സ്ട്രീപ്പിന് ഓണററി പാം ഡി ഓർ ലഭിച്ചിരുന്നു.

ഹോളിവുഡിലെ സ്ഥിരം സംഭവമായ വേതനം നൽകുന്നതിലെ ലിംഗവിവേചനത്തിനെതിരെയുള്ള പ്രചാരണം മുന്നോട്ട് വയ്ക്കുന്ന ആശയം, കൂടുതൽ പണം കിട്ടുക എന്ന് മാത്രമല്ല. ഈ വ്യവസായത്തിൽ നൽകുന്ന സ്ത്രീകളൊട് പുരുഷ പ്രേക്ഷകരുടെയും, മറ്റു പ്രധാനപെട്ട വ്യക്തികളുടെ കാഴ്ചപ്പാടിൽ വരുത്തേണ്ട മാറ്റത്തിന് വേണ്ടി കൂടിയാണെന്നും മെറിൽ സ്ട്രീപ്പ് പറഞ്ഞു. ചലച്ചിത്ര വ്യവസായത്തിൽ സ്ത്രീകൾക്കും പുരുഷൻ മാർക്കും തുല്യ വേതനം നൽകണമെന്ന് ദീർഘകാലമായി വാദിക്കുന്ന വ്യക്തികൂടിയാണ് മെറിൽ.

‘ യഥാർത്ഥത്തിൽ സിനിമകൾ മനുഷ്യരുടെ സ്വപ്നങ്ങളുടെ പ്രതിഫലനം കൂടിയാണ്. ഓരോരുത്തരും അവരവരുടെ സാങ്കൽപ്പിക ലോകത്താണ് ജീവിക്കുന്നത്. ഏതൊക്കെ സിനിമകൾ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്ന ഗ്രീൻലൈറ്റ് പൊസിഷനുകളിൽ സ്ത്രീകൾ എത്തുന്നതിനു മുൻപ് പുരുഷൻമാർക്ക് ഒരു സിനിമയിലെ പ്രധാന കഥാപാത്രം സ്ത്രീ ആണെങ്കിൽ അതേ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിന്തിക്കാൻ കൂടി തന്നെ ബുദ്ധിമുട്ടായിരുന്നുവെന്നാണ് മെറിൽ സ്ട്രീപ്പ് പറയുന്നത്.

ഇന്ന് സിനിമയുടെയും ടെലിവിഷൻ പരമ്പരകളുടെയും ലോകത്തേക്ക് കൂടുതൽ സ്ത്രീകൾ എത്തിയതോടെ കാര്യങ്ങളുടെ ഗതി മാറി എന്നും, അത്തരം കാര്യങ്ങളിൽ കുറച്ച് പുരോഗതിയുണ്ടെന്നും മെറിൽ കൂട്ടിച്ചേർത്തു. ലോകത്തിലെ പല മുൻ നിര താരങ്ങൾ സ്ത്രീകളാണ്. എങ്കിലും ടോം ക്രൂയിസ് ഒരുപടി മുകളിലാണ് എന്നും മെറിൽ പറഞ്ഞു.

2015-ൽ, തുല്യ വേതനത്തിനുള്ള നിയമനിർമ്മാണത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് മെറിൽ സ്ട്രീപ്പ് യുഎസ് കോൺഗ്രസിലെ വ്യക്തിഗത അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു. 1980 നും 2015 നും ഇടയിലുള്ള സിനിമകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2019 ലെ ഹഡേർസ്‌ഫീൽഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധർ , പുരുഷ ഹോളിവുഡ് താരങ്ങളുടെ അതേ അനുഭവപരിചയമുള്ള വനിതാ സഹതാരങ്ങളെ അപേക്ഷിച്ച് ഒരു സിനിമയിൽ നിന്ന് 1.1 മില്യൺ ഡോളർ ( 9,18,42,025 ഇന്ത്യൻ രൂപ ) കൂടുതൽ സമ്പാദിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

 

content summary : Before women had greenlight positions in Hollywood, executives struggled to relate to female roles meryl streep

Share on

മറ്റുവാര്‍ത്തകള്‍