Continue reading “മലയാളി മാധ്യമപ്രവര്‍ത്തകന്‍ ശ്രുതിജിത്ത് ഇക്കണോമിക്‌സ് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍”

" /> Continue reading “മലയാളി മാധ്യമപ്രവര്‍ത്തകന്‍ ശ്രുതിജിത്ത് ഇക്കണോമിക്‌സ് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍”

"> Continue reading “മലയാളി മാധ്യമപ്രവര്‍ത്തകന്‍ ശ്രുതിജിത്ത് ഇക്കണോമിക്‌സ് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍”

">

UPDATES

ഫിനാന്‍സ്/ ബിസിനസ്‌

മലയാളി മാധ്യമപ്രവര്‍ത്തകന്‍ ശ്രുതിജിത്ത് ഇക്കണോമിക്‌സ് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍

                       

തലശ്ശേരി സ്വദേശി യുവ മാധ്യമ പ്രവര്‍ത്തകന്‍ ശ്രുതിജിത്ത് കെ കെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് വാര്‍ത്താ ദിനപത്രമായ ഇക്കണോമിക് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരാണ് ദീര്‍ഘകാലമായി ഡല്‍ഹിയില്‍ ബിസിനസ് മാധ്യമപ്രവര്‍ത്ത രംഗത്ത് തിളങ്ങി നില്‍ക്കുന്ന 39കാരനായ ശ്രുതിജിത്ത്. നേരത്തെ രണ്ടു തവണ ഇക്കണോമിക് ടൈംസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിനസ് ദിനപത്രമായ ദി മിന്റ് എഡിറ്റര്‍ ഇന്‍ ചീഫ് പദവിയില്‍ നിന്ന് ഓഗസ്റ്റിലാണ് ശ്രുതിജിത്ത് സ്ഥാനമൊഴിഞ്ഞത്. നേരത്തെ ഹഫ്പോസ്റ്റ്, ക്വാര്‍ട്സ് തുടങ്ങിയ യുഎസ് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഇന്ത്യയിലെ ഉന്നത പത്രാധിപ പദവികളും വഹിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് മുന്‍സിഫ് കോടതി ജീവനക്കാരനായിരുന്ന ടി. കെ ദേവദാസന്റേയും പഴശ്ശി വെസ്റ്റ് യുപി സ്‌കൂള്‍ മുന്‍ അധ്യാപിക കെ ഇന്ദിരയുടേയും മകനാണ്. തലശ്ശേരി കൂരാറ സ്വദേശിയാണ്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ശ്രുതിജിത്ത് ഡല്‍ഹിയിലാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷമാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്

 

Related news


Share on

മറ്റുവാര്‍ത്തകള്‍