March 27, 2025 |

പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനും എഐ!

ഉപ​യോ​ഗിച്ചത് 2024ലെ രസതന്ത്ര നൊബേൽ ലഭിച്ച വർക്കിന്റെ മോഡൽ

പാമ്പിൻ വിഷത്തെ പ്രതിരോധിക്കാൻ ഇനി നിർമ്മിത ബുദ്ധി സഹായിക്കും. നി‌ർമ്മിത ബുദ്ധി ഉപയോ​ഗിച്ച് ശാസ്ത്രജ്ഞർ രൂപകല്പന ചെയ്ത പ്രോട്ടീനുകൾക്കാണ് പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത്. കണ്ടെത്തിയ പ്രോട്ടീനിന്റെ ആദ്യഘട്ടം പരീക്ഷണം എലികളിലാണ് നിർവഹിച്ചത്. പരീക്ഷണം വിജയകരമായി പൂർത്തിയാവുകയും ചെയ്തിട്ടുണ്ടെന്ന് ജനുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. കണ്ടെത്തിയ പ്രോട്ടീനുകൾ ഫലപ്രദമായി തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ജർമ്മനിയിലെ ബ്രൗൺഷ്വീ​ഗിലെ സാങ്കേതിക സർവ്വകലാശാലയിലെ ആന്റിബോഡി ​ഗവേഷകനായ മൈക്കൽ ഹസ്റ്റ് പറയുന്നു. 2024ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർക്കിന്റെ ആപ്ലിക്കേഷനാണ് ഇവിടെ നടന്നിരിക്കുന്നത്. 2022ൽ മെഡിക്കൽ ബയോടെക്നോളജിസ്റ്റ് തിമോത്തി ജെങ്കിൻസ് ബയോ കെമിസ്റ്റും നൊബേൽ ജേതാക്കളിൽ ഒരാളുമായ ഡേവിഡ് ബേക്കറുടെ ലാബിൽ നിന്ന് ഒരു പ്രീ പ്രിന്റ് കണ്ടെത്തി. പ്രത്യേക തന്മാത്രകളിൽ തങ്ങി നിൽക്കുന്ന സൂപ്പർ​ഗ്ലൂ പോലെയുള്ള എ ഐ രൂപകല്പന ചെയ്ത തന്മാത്രകളാണ് പ്രീ പ്രിന്റിൽ ഉൾപ്പെട്ടിരുന്നത്.

ജെങ്കിൻസ് വർഷങ്ങളായി പാമ്പു കടിയ്ക്കുള്ള ചികിത്സ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ആ​ഗോളതലത്തിൽ പാമ്പ് കടിയേറ്റ് പ്രതിവർഷം 1,00,000ത്തോളം ആളുകൾ മരണമടയുന്നുണ്ട്. പാമ്പ് കടിയിലൂടെ അകാരണമായ രീതിയിൽ വിഷം ശരീരത്തിലേക്ക് കയറാൻ സാധ്യതയുണ്ട്. മസിലുകളെ തളർത്താനും ആളുകളുടെ ഹൃദയത്തെ നിശ്ചലമാക്കാനും ശ്വസിക്കാനുള്ള കഴിവിനെ തടുക്കാനുമെല്ലാം ചില ഉ​ഗ്രവിഷത്തിന് സാധിച്ചേക്കും. ആന്റിവെനം നിലവിലുണ്ടെങ്കിലും അവയുടെ ​ഗുണങ്ങൾ കാലഹരണപ്പെട്ട് കഴിഞ്ഞു. മുടക്കിയ പണത്തിനനുസരിച്ചുള്ള ​ഗുണങ്ങൾ നൽകാൻ ഈ ആന്റിവെനമുകൾക്ക് കഴിയുന്നില്ല. നിലവിൽ പാമ്പുകളിൽ നിന്നാണ് ഇത്തരത്തിലുള്ള ആന്റിവെനമുകൾ ഉത്പാദിപ്പിക്കുന്നത്. ഉത്പാദിപ്പിച്ച വിഷത്തിന്റെ ചെറിയ ഡോസ് ഏതെങ്കിലും മൃ​ഗത്തിൽ കുത്തിവയ്ക്കുകയും പിന്നീട് അവയുടെ ശരീരത്തിൽ നിന്ന് ആന്റിബോഡികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. പാമ്പു കടിയേറ്റയാളിൽ ഈ ആന്റിബോഡികൾ ആയിരിക്കും പ്രയോ​ഗിക്കുന്നത്. ഈ രീതി ചിലവേറിയായതിനാൽ മറ്റു വഴികൾക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു ഡോക്ടർമാർ. എഐയുടെ സഹായത്തോടെ ശാസ്ത്രജ്ഞർക്ക് വേഗത്തിലും ചെലവ് കുറഞ്ഞതുമായ പ്രോട്ടീനുകൾ നിർമ്മിക്കാൻ കഴിയും. ആർഎഫ് ഡിഫ്യൂഷനെന്ന ജനറേറ്റീവ് AI മോഡൽ ഉപയോഗിച്ച് ഇഷ്ടാനുസൃത പ്രോട്ടീനുകൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ജെങ്കിൻസും ബേക്കറും. അറിയപ്പെടുന്ന എല്ലാ അമിനോ ആസിഡ് മാതൃകകളെക്കുറിച്ചും അറിയപ്പെടുന്ന എല്ലാ പ്രോട്ടീൻ ഘടനകളെക്കുറിച്ചും അവയുടെ അമിനോ ആസിഡ് സീക്വൻസുകളെക്കുറിച്ചും ബേക്കറും സംഘവും മുമ്പ് വ്യക്തമാക്കിയിരുന്നു.

20 എലികളിലായാണ് സംഘം പ്രോട്ടീന്റെ പരീക്ഷണം നടത്തിയത്. പരീക്ഷണാർത്ഥം പ്രോട്ടീൻ കുത്തിവയ്ച്ച എല്ലാ എലികളും അതിജീവിച്ചു. പ്രോട്ടീനുകളുടെ ശക്തിയുടെ വ്യക്തമായ ഒരു പ്രകടനമാണ് ഇവിടെ സാധ്യമായതെന്ന് ജെങ്കിൻസ് പറഞ്ഞു. മനുഷ്യരിൽ പരീക്ഷിക്കാൻ കഴിയുന്ന പ്രാോട്ടീനുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ജെങ്കിൻസ് വ്യക്തമാക്കി. അതിനായി ഉപയോ​ഗിക്കുന്ന പ്രോട്ടീനുകൾ സുരക്ഷിതമാണെന്നും മനുഷ്യൻ്റെ ടിഷ്യൂകളെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹസ്റ്റ് പറയുന്നു.

content summary: Using AI scientists have designed proteins that match anti venom for snake bite

×