June 14, 2026 |
Share on

മോദീ ഈ സെല്‍ഫി നിങ്ങളെ വേട്ടയാടും

പെണ്‍ മക്കള്‍ക്കൊപ്പം  എടുത്ത  സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത് ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മോദിയുടെ  പുതിയ കാമ്പയിനിംഗ് തന്ത്രത്തിനുരൂക്ഷമായ  മറുപടിയുമായി  മുന്‍ എംപി ഇഹ്സാന്‍ ജാഫ്രിയുടെ മകളുടെ സെല്‍ഫി.ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്സാന്‍ ജാഫ്രിയുമൊരുമിച്ചു നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത നിഷ്രിന്‍ അതിനു നല്‍കിയ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു “മകളോടൊപ്പം ഒരു സെല്‍ഫി;ഇത് എന്നും അയാളെ വേട്ടയാടും”. കുപ്രസിദ്ധമായ ഗോദ്ധ്ര ട്രെയിന്‍ കത്തിക്കലിനെ തുടര്‍ന്ന് അക്രമാസക്തരായ ഒരു കൂട്ടം ഹിന്ദു മതസ്ഥര്‍ നടത്തിയ കൂട്ടക്കുരുതിയില്‍ പൊലിഞ്ഞ  69 […]

പെണ്‍ മക്കള്‍ക്കൊപ്പം  എടുത്ത  സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത് ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മോദിയുടെ  പുതിയ കാമ്പയിനിംഗ് തന്ത്രത്തിനുരൂക്ഷമായ  മറുപടിയുമായി  മുന്‍ എംപി ഇഹ്സാന്‍ ജാഫ്രിയുടെ മകളുടെ സെല്‍ഫി.ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്സാന്‍ ജാഫ്രിയുമൊരുമിച്ചു നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത നിഷ്രിന്‍ അതിനു നല്‍കിയ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു “മകളോടൊപ്പം ഒരു സെല്‍ഫി;ഇത് എന്നും അയാളെ വേട്ടയാടും”.

കുപ്രസിദ്ധമായ ഗോദ്ധ്ര ട്രെയിന്‍ കത്തിക്കലിനെ തുടര്‍ന്ന് അക്രമാസക്തരായ ഒരു കൂട്ടം ഹിന്ദു മതസ്ഥര്‍ നടത്തിയ കൂട്ടക്കുരുതിയില്‍ പൊലിഞ്ഞ  69 ജീവനുകളില്‍ ഇഹ്സാന്‍ ജാഫ്രിയുമുണ്ടായിരുന്നു.മരിക്കുന്നതിനു മുന്പ് സഹായമാവശ്യപ്പെട്ടു അദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രിയായ മോദിയെ വിളിച്ചിരുന്നു,എന്നാല്‍ മോദി അതു പരിഗണിച്ചില്ല.തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ ജാഫ്രിയും മരണപ്പെട്ടു.

നിഷ്രിന്‍ ജാഫ്രിയുടെ പോസ്റ്റ്‌ മകളോടൊപ്പം ഒരു സെല്‍ഫി എന്ന മോദി പ്രചാരണതന്ത്രത്തിന്‍റെ കുതിപ്പിന് തന്നെ തടയിട്ടിരിക്കയാണ് . പോസ്റ്റ്‌ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു,പലയിടങ്ങളിലും ഈ വിഷയത്തെ ചൊല്ലി ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു..ഇതിനു പിന്തുണ പ്രഖ്യാപിച്ചു പലരും സമാനമായ സെല്ഫികളും കമന്റ്റ് ആയി ഇട്ടിട്ടുണ്ട്.

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×