ആരോഗ്യപരമായ ചർച്ചയെന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ച ആരംഭിച്ചത്. ചർച്ച നാടകീയ രംഗങ്ങളിൽ അവസാനിപ്പിച്ചപ്പോൾ യുക്രെയ്ന്റെ ധാതുക്കൾ നേടുകയെന്ന യുഎസിന്റെ സ്വപ്നമാണ് ഇല്ലാതായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പിന്തുണ നൽകണമെങ്കിൽ ധാതു കരാറിൽ ഒപ്പു വയ്ക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. സെലൻസ്കിയെ അപമാനിക്കുന്ന തരരത്തിലുള്ള പെരുമാറ്റമായിരുന്നു പ്രസിഡന്റ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെയും ഭാഗത്ത് നിന്നുണ്ടായത്. അമേരിക്ക നൽകുന്ന പിൻതുണയ്ക്ക് യുക്രെയ്ൻ എക്കാലവും കടപ്പെട്ടിരിക്കണമെന്ന് വാൻസ് പറഞ്ഞിരുന്നു. ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കി അനാദരവ് കാണിച്ചെന്നായിരുന്നു ട്രംപിന്റെ വാദം. നിങ്ങൾ സമാധാനം ആഗ്രഹിക്കുമ്പോൾ തിരികെയെത്തൂവെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ചർച്ചയിലെ നാല് പ്രധാന കാരണങ്ങളും അവയ്ക്ക് പിന്നിലെ വികാരവും.
സെലൻസ്കിയും വാൻസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ
ഔപചാരികതളോടെയും ഹൃദ്യമായ ചർച്ചകളിലൂടെയുമാണ് കൂടിക്കാഴ്ച ആരംഭിച്ചതെങ്കിലും ചർച്ചയിൽ വാൻസ് ഇടപെട്ടതോടെയാണ് ചർച്ചയുടെ നിറം മാറിയത്. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള പാത കൈവരിക്കാൻ സാധിക്കുക നയതന്ത്രത്തിലൂടെ ആയിരിക്കുമെന്ന് വാൻസ് പറഞ്ഞു. റഷ്യ മൂന്ന് വർഷമായി നടത്തുന്ന അധിനിവേശ ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച് കൊണ്ട് സെലൻസ്കി ചർച്ചയിൽ ഇടപെട്ടു. എന്ത് തരത്തിലുള്ള നയതന്ത്രത്തെ പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് സെലൻസ്കി തിരികെ ചോദിച്ചു. നിങ്ങളുടെ രാജ്യത്തിന്റെ നാശം അവസാനിപ്പിക്കുന്ന തരത്തിലുള്ളതെന്ന് വാൻസ് മറുപടി നൽകി.
ഈ സംഭാഷണത്തെ പരാമർശിച്ച് കൊണ്ടാണ് സെലൻസ്കി അനാദരവ് കാണിച്ചെന്ന് വാൻസ് ആരോപിച്ചത്. വെടിനിർത്തലിന് പ്രേരിപ്പിച്ച് കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സമീപനത്തെ പ്രതിരോധിക്കാനുള്ള നീക്കമായിരുന്നു വാൻസിന്റേത്.
‘അമേരിക്കയുടെ ഭാവി നിങ്ങൾ പ്രവചിക്കണ്ട’
റഷ്യയുമായി യുക്രെയ്നുള്ള പ്രശ്നങ്ങളെക്കുറിച്ച് പറയാൻ സെലൻസ്കിയോട് വാൻസ് ആവശ്യപ്പെട്ടു. യുദ്ധം മൂലം എല്ലാവർക്കും പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്കുമുണ്ട്, നിങ്ങൾക്കതിനെ പ്രതിരോധിക്കാൻ ശേഷിയുള്ളത് കൊണ്ടാണ് അതിന്റെ പ്രശ്നങ്ങൾ അനുഭവപ്പെടാത്തത് ഭാവിയിൽ നിങ്ങൾ തീർച്ചയായും നേരിടേണ്ടി വരും. സെലൻസ്കിയുടെ ഈ പരാമർശമാണ് ട്രംപിനെ ചർച്ചയിലേക്ക് ആകർഷിച്ചത്. റഷ്യയുമായുള്ള ചങ്ങാത്തം ട്രംപിനെ മോശമായി ബാധിച്ചേക്കാമെന്ന കണക്കുകൂട്ടലുകൾ ഊട്ടിയുറപ്പിക്കുന്നത് ആയിരുന്നു സെലൻസ്കിയുടെ ഈ പരാമർശം. രണ്ട് രാജ്യങ്ങൾക്കിടയിൽ സംഭവിക്കുന്ന ഒരു സംഘർഷം മാത്രമായാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. റഷ്യയുമായി സമാധാന ചർച്ചയിൽ ആവുന്നതിലൂടെ യുദ്ധം നിങ്ങളിലേക്കെത്തും സെലൻസ്കി ട്രംപിനോട് പറഞ്ഞു. ഞങ്ങൾക്ക് എന്താണ് വരാൻ പോകുന്നതെന്ന് നിങ്ങൾ തീരുമാനിക്കേണ്ട ആവശ്യമില്ല ട്രംപ് ക്ഷുഭിതനായി മറുപടി നൽകി
‘നിങ്ങൾ തനിച്ചായിരുന്നില്ല’ ട്രംപ് മറുപടി പറയുന്നു;
യുദ്ധത്തിന്റെ ആദ്യ മുതൽ ഞങ്ങൾ തനിച്ചായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. നിങ്ങൾ തനിയെ ആയിരുന്നുവെന്ന് പറയുന്നതിനെ ഞാൻ എതിർക്കുന്നു. ഞങ്ങൾ 350 ബില്യൺ ഡോളറാണ് ബൈഡൻ വഴി നിങ്ങൾക്ക് നൽകിയത് ട്രംപ് പറഞ്ഞു. ഇതിന് സെലൻസ്കി നന്ദി പറഞ്ഞിരുന്നില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നുവെന്നും വാൻസ് ആരോപിച്ചു. ഈ ആരോപണം വിരൽ ചൂണ്ടുന്നത് ബൈഡന്റെ ജന്മനാട്ടിൽ തിരഞ്ഞെടുപ്പ് സമയത്ത് സെലൻസ്കി നടത്തിയ സന്ദർശനത്തിലേക്കാണ്. വാൻസിന് മറുപടി നൽകാൻ സെലൻസ്കി തയ്യാറായെങ്കിലും ട്രംപ് ഇതിനെ തടഞ്ഞു.
സെലൻസ്കിയുടെ പിൻമാറ്റം
ഇത്തരത്തിലുള്ള പെരുമാറ്റം വളരെ മോശമാണ്, മനോഭാവം മാറേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. സെലൻസ്കിയുടെ പെരുമാറ്റം മോശമെന്ന് ആരോപിച്ച് ഇരുവരും സെലൻസ്‌കിയെ ശാസിച്ചു. ഞങ്ങളോട് നന്ദി മാത്രം മതിയാവും. ഇതിന് മറുപടി നൽകാതെയാണ് സെലൻസ്കി ധാതു കരാറിൽ നിന്ന് പിൻമാറിയതും വൈറ്റ് ഹൗസ് വിട്ടത്. സെലൻസ്കിയുടെ പിൻമാറ്റം യുക്രെയ്നെ പ്രതിസന്ധിയിലാക്കിയേക്കാമെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്
content summary: Several key flashpoints emerged during the Trump-Zelensky meeting, with four particularly intense moments revealing the underlying politics and emotions.