കണ്ണൂരില്‍ വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം. കണ്ണപുരം കീഴറയിലെ വാടക വീട്ടിലാണ് സ്‌ഫോടനം നടന്നത്. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പടക്ക നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരം. ബോംബ് നിര്‍മാണത്തിനിടയില്‍ നടന്ന അപകടമായും വാര്‍ത്തകള്‍ വരുന്നുണ്ട്.
രണ്ടു പേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായതെന്നാണ് നാട്ടുകാര്‍ മാധ്യമങ്ങളോട് പറയുന്നത്. ഗോവിന്ദന്‍ എന്നൊരാളുടെ വീടായിരുന്നു വാടകയ്ക്ക് കൊടുത്തിരുന്നത്. അനൂപ് എന്നയാളാണ് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാള്‍ക്ക് പടക്ക കച്ചവടം ഉണ്ടായിരുന്നതായി പറയുന്നു. സ്‌ഫോടന ശബ്ദം കേട്ടാണ് അയല്‍ക്കാര്‍ എത്തുന്നത്. അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടു മണിയായിരുന്നു. വീടിന് പുറത്ത് ഒരാളുടെ ശരീരം കണ്ടിരുന്നു, ശരീരത്തിന് മുകളില്‍ മണ്ണ് വീണ് കിടക്കുന്നുണ്ട്, മരിച്ചോ എന്ന് അറിയില്ല’ എന്നാണ് ഒരു അയല്‍വാസി മനോരമയോട് പറയുന്നത്. മറ്റ് ചില അയല്‍വാസികള്‍ മാതൃഭൂമി ന്യൂസിനോട് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം, സ്‌ഫോടനം നടന്ന വീട്ടില്‍ കയറി നോക്കിയപ്പോള്‍ ഒരു മൃതദേഹം കണ്ടുവെന്നാണ്. മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തു കാണുന്നതെന്നും ശരീരം മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങളാല്‍ മൂടിയിരിക്കുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കാണപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരെ പരിചയമില്ലായിരുന്നുവെന്നും രാത്രിയിലായിരുന്നു അവര്‍ വന്നിരുന്നതെന്നും വീട്ടില്‍ ലൈറ്റ് ഇടാറില്ലായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളുണ്ടായിരുന്നതായും നാട്ടുകാരില്‍ നിന്നും വിവരം കിട്ടുന്നുണ്ട്.
സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ചില വീടുകളുടെ ജനലുകള്‍ തകരുകയും ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. Severe explosion in Kannur, house completely destroyed, human bodies torn to pieces
വാര്‍ത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്
Content Summary; Severe explosion in Kannur, house completely destroyed, human bodies torn to pieces
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.