June 18, 2026 |
Share on

സെന്റ് സ്റ്റീഫന്‍സിലെ അധ്യാപകനെതിരെ ലൈംഗികാരോപണം

അഴിമുഖം പ്രതിനിധി ദല്‍ഹി സര്‍വകലാശാലയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളെജിലെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യുന്ന വിദ്യാര്‍ത്ഥിനി ലൈംഗിക അതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കി. രണ്ടു വര്‍ഷമായി അധ്യാപകന്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് അവര്‍ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ കോളെജ് പ്രിന്‍സിപ്പിലന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ തന്നെ സഹായിക്കുന്നതിന് പകരം പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി. പീഡനം തന്റെ പഠനത്തെ ബാധിച്ചിരിക്കുന്നതായി വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടു. കുറ്റാരോപിതനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കോളെജ് […]

അഴിമുഖം പ്രതിനിധി

ദല്‍ഹി സര്‍വകലാശാലയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളെജിലെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യുന്ന വിദ്യാര്‍ത്ഥിനി ലൈംഗിക അതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കി. രണ്ടു വര്‍ഷമായി അധ്യാപകന്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് അവര്‍ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ കോളെജ് പ്രിന്‍സിപ്പിലന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ തന്നെ സഹായിക്കുന്നതിന് പകരം പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി. പീഡനം തന്റെ പഠനത്തെ ബാധിച്ചിരിക്കുന്നതായി വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടു. കുറ്റാരോപിതനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കോളെജ് അധികൃതരെ വിളിച്ചുവരുത്താനും രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×