June 04, 2026 |
Share on

“ഞങ്ങളുടെ വസ്ത്രധാരണം നിങ്ങള്‍ തീരുമാനിക്കണ്ട, ആ അഭിപ്രായം അങ്ങ് വടിച്ച് കളഞ്ഞേക്ക്”

ജെന്നിഫര്‍ വിന്‍ജെറ്റ്, മന്ദിര ബേദി, ശ്രുതി സേത്, അനിത ഹസന്‍ നന്ദിനി എന്നിവരാണ് ഷേവ് യുവര്‍ ഒപ്പീനിയന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ദീപിക പദുക്കോണ്‍, സോഹ അലി ഖാന്‍, യാമി ഗൗതം, നേഹ ധൂപ്പിയ തുടങ്ങിയ ബോളിവുഡ് താരങ്ങളും പ്രചാരണത്തിന്‍റെ ഭാഗമായിട്ടുണ്ട്.

ടെലിവിഷന്‍ താരങ്ങളുടെ ഷേവ് യുവര്‍ ഒപ്പീനിയന്‍ ഹാഷ് ടാഗോടെയുള്ള സോഷ്യല്‍മീഡിയ പ്രചാരണം ശ്രദ്ധേയമാകുന്നു. തങ്ങള്‍ എങ്ങനെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നതിലെ അമര്‍ഷവും പ്രതിഷേധവുമാണ് താരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഷേവിംഗ് റേസര്‍ പിടിച്ചാണ് അവരുടെ നില്‍പ്പ്. ജെന്നിഫര്‍ വിന്‍ജെറ്റ്, മന്ദിര ബേദി, ശ്രുതി സേത്, അനിത ഹസന്‍ നന്ദിനി, രാഗിണി ഖന്ന എന്നിവരാണ് ഷേവ് യുവര്‍ ഒപ്പീനിയന്‍ പ്രചാരണവുമായി എത്തിയിരിക്കുന്നത്.

നിങ്ങള്‍ ഒരു സ്ത്രീയെ അവരുടെ ബാഹ്യരൂപത്തിന്റേയും വസ്ത്രധാരണത്തിന്റേയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ അത് അവരെയല്ല നിങ്ങളെയാണ് നിര്‍വചിക്കുന്നത്. ഞങ്ങളെ വിലയിരുത്തി വിധി പ്രസ്താവിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഷേവ് യുവര്‍ ഒപ്പീനിയന്‍ – ജെന്നിഫര്‍ വിന്‍ജെറ്റ് പറയുന്നു. ടിവി താരങ്ങള്‍ക്ക് പിന്നാലെ ബോളിവുഡ് താരങ്ങളും കാംപെയിന്‍ ഏറ്റെടുത്തു. ദീപിക പദുക്കോണ്‍, സോഹ അലി ഖാന്‍, നേഹ ധുപിയ തുടങ്ങിയവരും റേസറുമായി രംഗത്തെത്തി. റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യുന്നതിന്‍റെ രസികന്‍ വീഡിയോകള്‍ ഫേസ്ബുക്ക് പേജിലും മറ്റും പേസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×