റെസിപ്പി തയ്യാറക്കിയത്
മനുക്കുട്ടി& ജെനീഷ്
ആലപ്പുഴ
ചേരുവകള്‍:
1′ നെയ്യ് – ആവശ്യത്തിന്
കിഴങ്ങ് വേവിച്ച് ഉടച്ചത് – 4 എണ്ണം
2′ വെള്ളം – അര കപ്പ്
ശര്‍ക്കര – ഒരു ഉ
3′ പാല്‍ – 1 ലിറ്റര്‍
4′ നെയ്യ് – 2 സ്പൂണ്‍
കശുവണ്ടി -20 എണ്ണം
മുന്തിരി – 15 എണ്ണം
5′ ഏലയ്ക്കാപ്പൊടി – 1 സ്പൂണ്‍
ജീരകപ്പൊടി – അരസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
ഒരു പാനില്‍ ആവശ്യത്തിന് നെയ്യീ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് വേവിച്ച് ഉടച്ച് വെച്ച കിഴങ്ങ് ചേര്‍ക്കുക.കിഴങ്ങിന്റെ പച്ചമണം മാറുന്നവരെ വഴറ്റുക. മറ്റൊരു പാത്രത്തില്‍ 2-മത്തെ ചേരുവ പാനിയാക്കി അരിച്ച് വെയ്ക്കുക. ഈ ശര്‍ക്കര പാനീ വഴറ്റീയ കിഴങ്ങിലേക്ക് കുറച്ച് കുറച്ചായി ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍ നന്നായി തിളപ്പിച്ചെടുക്കുക. ശര്‍ക്കര പാനി കിഴങ്ങില്‍ നന്നായി പിടിച്ചെന്ന് തോന്നുമ്പോള്‍ 3 -മത്തെ ചേരുവ ചേര്‍ക്കുക. ചെറുതിയില്‍ വെച്ച് നന്നായി കുറുക്കി എടുക്കുക.മറ്റൊരു പാന്‍ അടുപ്പത്ത് വെച്ച് 4-മത്തെ ചേരുവ വറുത്ത് ഇടുക ‘ അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ചെറുചൂടോടെ വിളമ്പുക’ സ്വാദിഷ്ടമായ ‘ഉരളകിഴങ്ങ് പായസം റെഡി’