June 04, 2026 |
Share on

രുചികരമായ മാമ്പഴ പ്രഥമന്‍ തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കിയത് ജിന്‍ജു അനുപ് എറണാകുളം ചേരുവകള്‍ മാമ്പഴം – 1 kg ശര്‍ക്കര പാനി – 3/4 to 1 kg മധുരം അനുസരിച്ച് തേങ്ങാപാല്‍ – ഒന്നാം പാല്‍ 1 കപ്പ് രണ്ടാം പാല്‍ 2 കപ്പ് നെയ്യ് ,കശുവണ്ടി ,ഉണക്ക മുന്തിരി ,ഏലയ്ക്ക പൊടി, ചുക്കുപൊടി പായസം തയ്യാറാക്കുന്ന വിധം ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. ശര്‍ക്കര പാനി അരിച്ച് […]

റെസിപ്പി തയ്യാറാക്കിയത്
ജിന്‍ജു അനുപ്
എറണാകുളം

ചേരുവകള്‍
മാമ്പഴം – 1 kg
ശര്‍ക്കര പാനി – 3/4 to 1 kg മധുരം അനുസരിച്ച്
തേങ്ങാപാല്‍ – ഒന്നാം പാല്‍ 1 കപ്പ്
രണ്ടാം പാല്‍ 2 കപ്പ്
നെയ്യ് ,കശുവണ്ടി ,ഉണക്ക മുന്തിരി ,ഏലയ്ക്ക പൊടി, ചുക്കുപൊടി

പായസം തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. ശര്‍ക്കര പാനി അരിച്ച് വയ്ക്കുക. കുറച്ചു കൂടി നെയ്യൊഴിച്ചു ചൂടാക്കി അറിഞ്ഞു വച്ചിരിക്കുന്ന മാമ്പഴം ഇട്ട് നന്നായി വഴറ്റുക. 10 മിനിറ്റ് കഴിഞ്ഞ് രണ്ടാം പാല്‍ ഒഴിച്ച് നന്നായി ഇളക്കുക. കുറുകി വരുമ്പോള്‍ മാമ്പഴം തവി ഉപയോഗിച്ച് ഉടയ്ക്കുക. അതിലേക്ക് ശര്‍ക്കര പാനി ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. നന്നായി കുറുകുമ്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് ചൂടാക്കി തിളവരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ഏലയ്ക്ക പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് കുറച്ചു നേരം അടച്ചു വയ്ക്കുക. ഇതിലേക്ക് വറുത്തുവെച്ചിരിക്കുന്ന അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×