ആസ്വദിച്ച് കഴിക്കാന്‍ മുളയരി പായസം

റെസിപ്പി തയ്യാറാക്കിയത്

ലോലിത അനില്‍
കാലടി

ആവശ്യമുള്ള സാധനങ്ങള്‍

1. മുളയരി – 250 ഗ്രാം
2. ചൗവരി – 100 ഗ്രാം
3. ശര്‍ക്കര – 750 ഗ്രാം
4. തേങ്ങ പാല്‍ – 1, 2, 3
5. അണ്ടിപ്പരിപ്പ് – 50ഗ്രാം
6. ഉണ്ണക്കമുന്തിരി – 50ഗ്രാം
7. തേങ്ങ കൊത്ത് – ഒരു മുറി
8. നെയ്യ് – 100ഗ്രാം
9. മില്‍ക്ക് മേഡ് – 100ഗ്രാം
10. ഏലക്കായ – കുറച്ച്
11.ചുക്ക് – കുറച്ച്

ഉണ്ടാക്കുന്ന വിധം

മുളയരി തലെ ദിവസം വെള്ളത്തി ഇട്ട് വയ്യ്ക്കുക. എന്നിട്ട് കുക്കറില്‍ വേവിക്കുക.15 വിസില്‍ കേള്‍ക്കണം. ചെറുതായിട്ട് മിക്‌സിയില്‍ അരച്ച് എടുക്കുക.ഉരുളി (വാര്‍പ്പ്) അടുപ്പത്ത് വച്ച് കുറച്ച് നെയ്യ് ഒഴിക്കുക. മുളയരി അരച്ച് വച്ചതും ചൗവരിയും മുന്നാം പാലും ഒഴിച്ച് നന്നായി ഇളക്കുക. പറ്റി വരുമ്പോള്‍ ശര്‍ക്കര ഉരുക്കിയതും ( ശര്‍ക്കര ഉരുക്കി മാറ്റി വയ്ക്കണം ) മില്‍ക്ക് മേടും ഒഴിക്കുക.രണ്ടാം പാലും ഒഴിക്കുക. പറ്റി വരുമ്പോള്‍ ഒന്നാം പാലും ഏലക്കായയും ചുക്കും പൊടിച്ചത് ചേര്‍ത്ത് ഇറക്കി വയ്ക്കുക ‘.ഒരു ചട്ടി വച്ച് നെയ്യ് ഒഴിച്ച് തേങ്ങ കൊത്തും, അണ്ടിപരിപ്പും, ഉണക്കമുന്തിരിയും വറുത്ത് ഇടുക. മുളയരി പായസം പായസം റെഡി’

This post was last modified on August 5, 2019 3:37 pm

അഴിമുഖം ബ്യൂറോ:
Related Post
Leave a Comment