April 20, 2025 |
Share on

‘എന്‍റെ നെഞ്ചാകെ നീയല്ലേ…’; ‘അമ്പിളി’യിലെ രണ്ടാം ഗാനവും ഹിറ്റ് ചാർട്ടിലേക്ക്

ഞാന്‍ ജാക്സനല്ലടാ എന്നു തുടങ്ങുന്ന ആദ്യ ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതിന് ശേഷം രണ്ടാമത്തെ ഗാനവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവുകയാണ്

ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയിലെ രണ്ടാമത്തെ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ശ്രദ്ധേയമാകുന്നു. ഞാന്‍ ജാക്സനല്ലടാ എന്നു തുടങ്ങുന്ന ആദ്യ ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതിന് ശേഷം രണ്ടാമത്തെ ഗാനവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവുകയാണ്. ‘ആരാധികേ..’ എന്നു തുടങ്ങുന്ന ഗാനം സൂരജ് സന്തോഷും മധുവന്തി നാരായണനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍റെ മകളാണ് മധുവന്തി നാരായണന്‍. ജോണ്‍ പോളിന്‍റെ ആദ്യ ചിത്രമായ ഗപ്പിയിലെ തനിയേ എന്ന ഗാനത്തിന് സൂരജ് സന്തോഷിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഇമ്പമാര്‍ന്ന ഈണത്തിന് പുറമേ ഗാനത്തെ പ്രിയങ്കരമാക്കുന്നത് വളരെ മനോഹരമായ വരികള്‍ കൂടിയാണ്. വളരെ ലളിതമായ വരികളാണെങ്കിലും ഹൃദയസ്പര്‍ശിയാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. പുല്ലാങ്കുഴലിന്‍റെ ഉപയോഗം എടുത്തുപറയേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

×