UPDATES

ഓഫ് ബീറ്റ്

പുട്ടിനും ഹിറ്റ്‌ലറും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-84

                       

വ്‌ളാഡിമിര്‍ വ്‌ളാഡിമിറോവിച്ച് പുടിന്‍ റഷ്യന്‍ രാഷ്ട്രീയക്കാരനും റഷ്യയുടെ പ്രസിഡന്റായി നാലാം തവണയും സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. പുടിന്‍ 1999 മുതല്‍ പ്രസിഡന്റ് അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നീ നിലകളില്‍ തുടര്‍ച്ചയായി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2021 നവംബര്‍ 30 ന്, യക്രെയ്‌നിലെ നാറ്റോയുടെ വിപുലീകരണം റഷ്യയെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ലൈന്‍ പ്രശ്‌നമാകുമെന്ന് പുടിന്‍ പ്രസ്താവിച്ചു. 2022 ഫെബ്രുവരി 21-ന്, ഡോണ്‍ബാസിലെ രണ്ട് സ്വയം പ്രഖ്യാപിത വിഘടനവാദി റിപ്പബ്ലിക്കുകളെ സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിക്കുന്ന ഉത്തരവില്‍ പുടിന്‍ ഒപ്പുവെക്കുകയും യുക്രെയ്‌നിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരു അഭിസംബോധന നടത്തുകയും ചെയ്തു.

പി ജെ ജോസഫിന്റെ മസിലും, നക്ഷത്രവും

ഫെബ്രുവരി 24 ന്, പുടിന്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ യുക്രെയ്‌നില്‍ ഒരു പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചു. രാജ്യം മുഴുവന്‍ അധിനിവേശം ആരംഭിച്ചു. റഷ്യന്‍ സംസാരിക്കുന്ന ഭൂരിഭാഗം പ്രദേശമായ ഡോണ്‍ബാസിലെ ആളുകളെ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രസംഗം കഴിഞ്ഞ് മിനിറ്റുകള്‍ക്ക് ശേഷം, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളുടെ നിയന്ത്രണം നേടാനും തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ നാസികള്‍ നടത്തുന്നതാണെന്ന വ്യാജേന അദ്ദേഹം ഒരു യുദ്ധം ആരംഭിച്ചു. പുടിനെ യുക്രെയ്ന്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടാളികളായ ഒരു ചെറിയ സംഘം, പ്രത്യേകിച്ച് നിക്കോളായ് പത്രുഷേവ്, യൂറി കോവല്‍ചുക്ക്, അലക്‌സാണ്ടര്‍ ബോര്‍ട്ട്‌നിക്കോവ് എന്നിവരാണ്. റഷ്യയുടെ അധിനിവേശം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ടു. പുടിനെതിരെ വ്യക്തിപരമായി ഉള്‍പ്പെടെ റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങള്‍ വ്യാപകമായി ചുമത്തപ്പെട്ടു. ഈ അധിനിവേശം പുടിനെ യുദ്ധക്കുറ്റം ചുമത്തി പിന്തുടരാനുള്ള നിരവധി ആഹ്വാനങ്ങളിലേക്കും നയിച്ചു.

അന്തര്‍ദേശീയ തലങ്ങളില്‍ കാര്‍ട്ടൂണുകള്‍ക്ക് വ്യത്യസ്തമായ ശൈലിയാണ് ഉള്ളത്. അത് ഇന്ത്യന്‍ ശൈലിയില്‍ നിന്ന് തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. അമേരിക്കന്‍ കാര്‍ട്ടൂണുകളുടെ ശൈലിയില്‍ തന്നെ ഇന്ത്യയിലെ പല കാര്‍ട്ടൂണിസ്റ്റുകളും കാര്‍ട്ടൂണ്‍ വരയ്ക്കാറുണ്ട്. അത്തരത്തില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റായിരുന്ന രജീന്ദ്രകുമാര്‍. അദ്ദേഹം വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഹിറ്റ്‌ലറെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുട്ടിനെയുമാണ് കാര്‍ട്ടൂണില്‍ അദ്ദേഹം കഥാപാത്രം ആക്കിയിരിക്കുന്നത്. പുട്ടിന് ഹിറ്റ്‌ലറുടെ പ്രതിരൂപമാണ് എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുട്ടിന്റെ പ്രതിരൂപം കണ്ണാടിയില്‍ ഹിറ്റ്‌ലറായി മാറുന്നു എന്നുള്ളത് ശക്തമായ ആശയവിനിമയമാണ്. വാഷ് ബേസിനിലെ പൈപ്പില്‍ നിന്ന് വരുന്നത് രക്തമാണ് എന്നുള്ളത് കുറച്ച് കൂടി ശക്തമായ ആശയവിനിമയമാകുന്നു. റഷ്യന്‍ യുക്രെയ്ന്‍ യുദ്ധസമയത്ത് വരയ്ക്കപ്പെട്ടതാണ് ഈ കാര്‍ട്ടൂണ്‍.

Share on

മറ്റുവാര്‍ത്തകള്‍