സഹോദരന്‍ അയ്യപ്പന്‍ സാഹിത്യ പുരസ്‌കാരം ഷിജു സാം വറുഗീസിന്

'ശാസ്ത്രവിമര്‍ശം സാമൂഹിക ജ്ഞാന സിദ്ധാന്ത സമീപനങ്ങള്‍' എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം

ഈ വര്‍ഷത്തെ സഹോദരന്‍ അയ്യപ്പന്‍ സാഹിത്യ പുരസ്‌കാരത്തിന് ഷിജു സാം വറുഗീസ് അര്‍ഹനായി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ ശാസ്ത്രവിമര്‍ശം സാമൂഹിക ജ്ഞാന സിദ്ധാന്ത സമീപനങ്ങള്‍’ എന്ന ഗ്രന്ഥത്തിനാണ് 25,000 രൂപയുടെ അവാര്‍ഡ്. 22ന് വൈകിട്ട് 4.30 ന് ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക ഹാളില്‍ ചേരുന്ന സഹോദരന്‍ 136 ആം ജന്മദിനാഘോഷ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

ഗുജറാത്ത് കേന്ദ്രീയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റഡീസ് ഇന്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ പോളിസിയില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഷിജു സാം വറുഗീസ്. കൊര്‍ണേല്‍ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്റ്റഡീസില്‍ ഫുള്‍ബ്രൈറ്റ് -നെഹ്‌റു അക്കാദമിക് ആന്റ് പ്രൊഫഷണല്‍ എക്‌സലന്റ് ഫെല്ലോ ആയിരുന്നു. ശാസ്ത്രത്തിന്റെ സാമൂഹിക ചരിത്രം, ദര്‍ശനം എന്നീ വിഷയങ്ങളില്‍ ഗവേഷണം ചെയ്യുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ശാസ്ത്ര സാമൂഹികതാ പഠനത്തില്‍ ഉപരിപഠനം നടത്തി. പത്തനംതിട്ട ജില്ലയിലെ പുന്നവേലി സ്വദേശിയാണ്.  Shiju Sam Varughese won the Sahodaran Ayyappan Award

Content Summary; “Shiju Sam Varughese won the Sahodaran Ayyappan Award

This post was last modified on August 15, 2025 1:05 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment