‘പ്രായം 108, ഞാന്‍ ഹാപ്പിയാണ്’; ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിത ബാര്‍ബര്‍

ജപ്പാനിലെ നകഗാവ പട്ടണത്തിലാണ് ഹകോയിഷിയുടെ സലൂണ്‍

shitsui hakoishi

1936 മുതല്‍ ജപ്പാനിലെ നകഗാവ പട്ടണത്തില്‍ ഒരു ഹെയര്‍ സലൂണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്‍പത് പതിറ്റാണ്ടുകളായി അവിടെ ജോലി ചെയ്യുകയാണ് ഷിറ്റ്‌സുയി ഹകോയിഷി. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിത ബാര്‍ബറെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് 108 വയസുള്ള ഷിറ്റ്‌സുയി ഹകോയിഷി.

താന്‍ ഏറെ സന്തോഷവതിയാണെന്നും സലൂണിലെ ജോലി തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ഗിന്നസ് റെക്കോര്‍ഡ് നേടിയ അവസരത്തില്‍ ഷിറ്റ്‌സുയി ഹകോയിഷി മാധ്യമങ്ങളോട് പറഞ്ഞു. 1916 നവംബര്‍ 10 ന്, നകഗാവയിലെ അന്ന് ഔച്ചി എന്നറിയപ്പെട്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ഹകോയിഷി ജനിച്ചത്. വെറും 14 വയസ്സുള്ളപ്പോള്‍ അവള്‍ ടോക്കിയോയിലേക്ക് ഒറ്റയ്ക്ക് താമസം മാറിയ ഹകോയിഷി ഒരു അപ്രന്റീസ് ബാര്‍ബര്‍ ആയി ജോലി കണ്ടെത്തി. ശേഷം 20ാം വയസില്‍ ബാര്‍ബര്‍ ലൈസന്‍സ് സ്വന്തമാക്കി.ലൈസന്‍സ് നേടി മൂന്ന് വര്‍ഷത്തിന് ശേഷം സ്വന്തമായി ബിസിനസ് ആരംഭിക്കുകയായിരുന്നു.

കൂടുതൽ വായനയ്ക്ക് 

Content Summary: shitsui hakoishi, 108 japanese woman recognised as worlds’ oldest female barber
shitsui hakoishi japan 

This post was last modified on March 6, 2025 12:45 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment