June 04, 2026 |
Share on

The Warriors Spirit; വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ദാദയ്ക്ക് ആദരവുമായി സൈന്യം

ഹവീല്‍ദാര്‍ ഹങ്പന്‍ ദാദയുടെ ജീവിതം അധികരിച്ചു സൈന്യം തയ്യാറാക്കിയ ഈ ഹ്രസ്വചിത്രം ലക്ഷക്കണക്കിനു പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു

തീവ്രവാദികള്‍ക്കെതിരേ പോരാടി വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ ഹങ്പന്‍ ദാദയ്ക്ക് രാജ്യം പരമോന്നത ബഹുമതിയായ അശോകചക്രം നല്‍കി ആദരിച്ചതിനു പിന്നാലെ സൈന്യം തങ്ങളുടെ ആദരമായി ദാദയുടെ ജീവിതം ഒരു ഹ്രസ്വചിത്രമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിനോടകം ഈ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിനുപേര്‍ കണ്ടു കഴിഞ്ഞു.
രാഷ്ട്രീയ റൈഫിള്‍സിലെ 35 ആം ബറ്റാലിയനിലെ അംഗമായിരുന്ന ദാദ കശ്മീരില്‍ 13000 അടി ഉയരത്തിലുള്ള അതിദുര്‍ഘടമായ മേഖലയില്‍ ആയിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. ഇവിടെ വച്ചാണ് കഴിഞ്ഞ മേയ് മാസം 27 ആം തീയതി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലുഭീകരരെ ദാദ വധിച്ചത്. പോരാട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദാദ പിന്നീട് വീരചരമം പ്രാപിക്കുകയായിരുന്നു.

രാജ്യത്തിനായി പോരാടി ജീവത്യാഗം ചെയ്ത ഹങ്പാന്‍ ദാദയെ അശോകചക്രം നല്‍കി ആദരിച്ചു. റിപ്പബ്ലിക്ദിനത്തില്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്നും ദാദയ്ക്കുള്ള ബഹുമതി അദ്ദേഹത്തിന്റെ പത്‌നി ചേസന്‍ ലോവാങ് ദാദ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×