June 26, 2026 |
Share on

ഫെഫ്ക ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍

ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ചിത്രങ്ങള്‍ അയക്കാവുന്നതാണ്

ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാതലത്തില്‍ ഹൃസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലെയും ഇതര ഭാഷകളിലെ സംവിധായകരും കണ്ട് വിലയിരുത്തുന്ന ആദ്യ മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് യഥാക്രമം 1,00,000/,50,000/, 25,000/ എന്നിങ്ങനെ പ്രൈസ്  മണിയും, ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്പവും നല്‍കും. പുത്തന്‍ പ്രതിഭകള്‍ക്ക് കഴിവിന്റെ അടിസ്ഥാനത്തില്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുക എന്നതതും ഇതിലൂടെ ഫെഫ്ക ലക്ഷ്യമിടുന്നു.
ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ചിത്രങ്ങള്‍ അയക്കാവുന്നതാണ്. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധം. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്. എന്‍ട്രിളകള്‍ 2017 മാര്‍ച്ച് 30 മുമ്പായി ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fefkadirectors.com സന്ദര്‍ശിക്കുക. FB Page: www.facebook.com/fefkadu ,Email- [email protected]
Ph: 0484 –2408156, 2408005, 09544342226

Leave a Reply

Your email address will not be published. Required fields are marked *

×