April 20, 2025 |

പിഴക്കെണിയിൽ ഗിൽ തിരിച്ചടിയായത് കുറഞ്ഞ ഓവർ റേറ്റ്

രണ്ടാം തവണയാണ് പിഴയിടുന്നത്

ഐ.പി.എല്ലിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ( ജിടി) ചെന്നൈ സൂപ്പർ കിങ്സിനെ(സിഎസ്‌കെ) 35 റൺസിന് പരാജയപ്പെടുത്തിയിരുന്നു. 55 പന്തിൽ 104 റൺസ് നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെയും 53 പന്തിൽ 103 റൺസ് എടുത്ത സായ് സുദർശന്റെയും കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. എന്നാൽ ഈ വിജയം ഗില്ലിന് തിരിച്ചടിയായിരിക്കുകയാണ്. കുറഞ്ഞ ഓവർ റേറ്റ് നിലനിർത്തിയതിനെ തുടർന്ന് 24 ലക്ഷം രൂപ പിഴയാണ് ഗില്ലിന് ചുമത്തിയിരിക്കുന്നത്. ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിംഗ് ഇലവനിലെ മറ്റ് അംഗങ്ങൾക്ക് ഓരോരുത്തർക്കും വ്യക്തിഗതമായി 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ ഒടുക്കേണ്ടി വരും.Shubman Gill  

232 റൺസ് വിജയലക്ഷ്യം ഉയർത്തിയ ജിടി 20 ഓവറിൽ 231/3 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. ഓപ്പണിംഗ് ബാറ്റ്‌സ് ഐപിഎൽ കരിയറിലെ തൻ്റെ നാലാമത്തെ സെഞ്ച്വറി നേടി, സായി സുദർശനുമായി ഒന്നാം വിക്കറ്റിൽ 210 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി ഗിൽ തിളങ്ങിയിരുന്നു. 232 റൺസ് പിന്തുടർന്ന സിഎസ്‌കെക്ക് മൊയിൻ അലി (56), ഡാരിൽ മിച്ചൽ (63) എന്നിവരുടെ അർധസെഞ്ചുറികൾ ഉണ്ടായിരുന്നിട്ടും 20 ഓവറിൽ 196/8 എന്ന സ്‌കോറെടുക്കാനെ കഴിഞ്ഞുള്ളൂ. മോഹിത് ശർമ്മ മൂന്ന് ഗോളുകളും നേടി.

രണ്ടാം തവണയാണ് ഗില്ലിന് മേൽ ബി സി സി ഐ പിഴ ചുമത്തുന്നത്. നിയമപ്രകാരം മൂന്നു കളികളിൽ ഓവർ റേറ്റിംഗ് കുറഞ്ഞു പോയാൽ ക്യാപ്റ്റന് അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ല. അടുത്ത മത്സരം ഗില്ലിനെ സംബന്ധിച്ച് അതി പ്രധാനമാണ്. എന്നാൽ ഈ കളിയിൽ ടി-20യിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്ന് 1000 റൺസ് നേടുന്ന ആദ്യ താരമാണ് ഗിൽ. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെറും 19 ഇന്നിങ്സിൽ നിന്നുമാണ് ഗിൽ 1000 റൺസ് നേടിയത്. 12 മത്സരങ്ങളിൽ നിന്നായി ഗുജറാത്ത് 5 കളികളിൽ ജയിച്ചപ്പോൾ
7 കളികളിൽ പരാജയപെട്ടു.

English summary; Shubman Gill Fined Rs 24 Lakh After Hitting 100th Century in IPL History

Leave a Reply

Your email address will not be published. Required fields are marked *

×