June 03, 2026 |

സിംഗിളാണോ ? എങ്കില്‍ ഡബിള്‍ ഹാപ്പി

അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

സിംഗിളാണെങ്കില്‍ ലൈഫ് ഡബിള്‍ ഹാപ്പി. മുപ്പത് കഴിഞ്ഞിട്ടും സിംഗിളായി തുടരുന്നതിനെ സമൂഹം വിലയിരുത്തുന്നത് ഏകാന്തത, ദുരിതം, ഒറ്റപ്പെടല്‍,നിര്‍ഭാഗ്യം എന്നൊക്കെ ഉള്‍പ്പെടുത്തിയാണ്. ഇങ്ങനെ സിംഗിളായി ജീവിതം ആസ്വദിക്കുന്നവരെ പരിഹസിക്കുന്നവരും വിരളമല്ല. സെലിബ്രിറ്റികളുള്‍പ്പടെയുള്ളവര്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പലപ്പോഴും ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. എന്നാല്‍, സിംഗിളായവര്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമാണെന്നാണ് പുതിയ പഠനം പറയുന്നത്.

സിംഗിളായ പുരുഷന്മാരെക്കാളും സന്തോഷം അനുഭവിക്കുന്നവരാണ് സിംഗിളായി തുടരുന്ന സ്ത്രീകളെന്നാണ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പറയുന്നത്. അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. സിംഗിള്‍ഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ആണെന്ന് ഒരു സമൂഹം അംഗീകരിക്കാത്തതിനെ പഠന റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്.

2020 നും 2023 നും ഇടയില്‍ നടത്തിയ പത്ത് പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചിരുന്നു. 18നും 75നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

അവിവാഹിതരായ സ്ത്രീകള്‍ അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ പ്രണയത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ വിവാഹിതരായ പുരുഷന്മാര്‍ തങ്ങളുടെ അവിവാഹിതരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പഠനം കണ്ടെത്തി. 25 വയസിന് ശേഷം വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്നവരേക്കാള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലാണ്. കൂടാതെ, ഒരു പുരുഷന്‍ എത്രത്തോളം വിവാഹിതനായി തുടരുന്നുവോ, അവിവാഹിതരായ പുരുഷന്മാരെ അപേക്ഷിച്ച് അയാള്‍ക്ക് ആരോഗ്യപരമായ നേട്ടങ്ങള്‍ കൂടുതലാണ്. വിവാഹം, പ്രത്യേകിച്ച് പിന്നീടുള്ള ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ഒരു പുരുഷന്റെ ദീര്‍ഘായുസ്സിന് കാര്യമായ സംഭാവന നല്‍കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

content summary; single women are happy and fulfilled without a romantic partner

Leave a Reply

Your email address will not be published. Required fields are marked *

×