എല്ലാം ഒരു പുഞ്ചിരിയോട് നേരിടുക എന്ന് കേട്ടിട്ടില്ലേ, അത് വളരെ ശരിയാണ്. അതിലൂടെ ആയുസ് കൂടും.പിന്നെ വേറെ പല ഗുണങ്ങളും ഉണ്ട്. ചിരിക്കുക എന്നാല്‍ ഒരു വ്യക്തിയുടെ വൈകാരിക പ്രകടനം കൂടെയാണ്. പഠനങ്ങളനുസരിച്ച് ചിരിക്കുന്നതില്‍ പല ഗുണങ്ങളാണുള്ളത്. സാമൂഹിക ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചിരിയെ കൊണ്ട് കഴിയും.
സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ ചിരിയെ കൊണ്ട് കഴിയുമെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്‍ഡോര്‍റഫിന്‍സ് ഉല്‍പ്പാദനത്തിന് ചിരി സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹാപ്പി ഹോര്‍മോണുകള്‍ എന്നാണിതിന് വിശേഷിപ്പിക്കുന്നത്. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയുന്നതിന് സഹായിക്കുന്നു. ചിരി ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഹൃദയം,ശ്വാസകോശം,പേശികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെയും ചിരി ഗുണകരമായ രീതിയില്‍ ബാധിക്കും. മാത്രമല്ല ഉറക്കകുറവിന് ചിരി ഒരു പ്രതിവിധി കൂടിയാണെന്നും പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ രണ്ട് തവണ വീതം നാലാഴ്ചത്തേക്കാണ് ഇവര്‍ക്ക് 40 മിനിറ്റ് തെറാപ്പി നല്‍കിയത്. ഉറക്കം നല്‍കാന്‍ മാത്രമല്ല, ഇവരുടെ മാനസികാവസ്ഥയുടെ നിലവാരം ഉയര്‍ത്തുന്നതിനും ചിരി സഹായിച്ചുവെന്നാണ് പഠന റിപ്പോര്‍ട്ട്.
content summary; Smiling is the best medicine. It has numerous benefits