May 12, 2025 |
Share on

വെളിപ്പെടുത്തലുകളുമായി കൂടുതല്‍ ബോളിവുഡ് നടിമാര്‍; താന്‍ പീഡനത്തിന് ഇരയായെന്ന് സോനം കപൂര്‍

നടി രേഖക്കു പിന്നാലെ ഒട്ടേറെ പ്രമുഖ ബോളിവുഡ് സുന്ദരിമാരാണ് ലൈംഗികമായി പീഡനത്തന് ശ്രമിച്ചുവെന്ന തരത്തില്‍ രംഗത്തെതിയിരിക്കുന്നത്

സിനിമാമേഖലയില്‍ നിന്ന് തനിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി അനില്‍ കപൂറിന്റെ മകളും പ്രമുഖ ബോളിവുഡ് താരവുമായ സോനം കപൂര്‍. നടി രേഖക്കു പിന്നാലെ ഒട്ടേറെ പ്രമുഖ ബോളിവുഡ് നടിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി രംഗത്തെതിയിരുന്നു. കല്‍ക്കി കൊച്ചലിന്‍, കങ്കണ റണവത് തുടങ്ങിയവരുടെ പട്ടികയില്‍ ഒടുവിലത്തേതാണ് സോനത്തിന്‍റെ തുറന്നു പറച്ചില്‍.

ഒരു അഭിമുഖത്തിലാണ് കൗമാരപ്രായത്തില്‍ നടന്ന പീഡനശ്രമത്തിന്റെ കഥകള്‍ സോനം പറഞ്ഞത്. സോനം ഈ കാര്യം വിദ്യാബാലനുമായി പങ്കുവെച്ചിരുന്നുവെന്നും പറയുന്നു.

എല്ലായ്‌പ്പോഴും എല്ലാവരും പഴിചാരുന്നത് ഇരയായ പെണ്‍കുട്ടിയെയാണ് എന്നാണ് വിദ്യാബാലന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. തന്റെ പുതിയ ചിത്രമായ കഹാനി 2-വിലും ഇതേ വിഷയമാണ് പ്രതിപാദിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ആ പെണ്‍കുട്ടികളുടെ കുഴപ്പംകൊണ്ടല്ല. ബി ടൗണിലെ താരസുന്ദരിമാര്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വരുന്നത് മറ്റുള്ള പെണ്‍കുട്ടികള്‍ക്കും തുറന്നു പറയാനുള്ള ധൈര്യം കിട്ടുമെന്നും വിദ്യ പറഞ്ഞു.

തനിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കല്‍ക്കി കൊച്ചാര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ സമയത്ത് തന്റെ ഏറ്റവും വലിയ ഭയം അമ്മ ഇത് കണ്ടുപിടിക്കുമോ എന്നതായിരുന്നു. ആ ഭയം കുറേ നാള്‍ ഉണ്ടായിരുന്നു.

താന്‍ ശാരീരികമായ മര്‍ദനത്തിനാണ് ഇരയായതെന്നാണ് കങ്കണ പറയുന്നത്. തനിക്ക് 17 വയസുള്ളപ്പോള്‍ അച്ഛന്റെ പ്രായമുള്ള ഒരാള്‍ തലക്കടിച്ചെന്നും ചോരവാര്‍ന്നെന്നും താരം പറയുന്നു. അയാള്‍ക്കെതിരെ കേസു കൊടുത്തിരുന്നു, പക്ഷെ പോലീസ് അയാളെ താക്കീത് ചെയ്ത് വിട്ടയ്ക്കുകയായിരുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

രേഖ പറയുന്നത് കൂടെ അഭിനയിച്ചിരുന്ന ഒരാള്‍ തന്നെ ബലമായി ചുംബിച്ചുവെന്നാണ്. 14-ാം വയസില്‍ അന്‍ജനാ സഫര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വിശ്വജിത്ത് എന്ന നടനാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് രേഖ വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

×