യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭാംഗമാക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്

അഴിമുഖം പ്രതിനിധി

1993-ലെ മുംബയ് സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ ഭാര്യ റഹീനിനെ രാജ്യസഭാ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന് കത്തെഴുതി. സമാജ് വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡന്റ് മൊഹമ്മദ് ഫാറൂഖ് ഘോസിയാണ് മുലായത്തിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്തെഴുതിയത്. കത്തെഴുതിയ സമയം തെറ്റാണെന്ന് അറിയാമെന്ന് ഘോസി പറയുന്നുണ്ട്. എന്നാല്‍ തന്റെ ആവശ്യത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നുമുണ്ട്.

This post was last modified on December 27, 2016 3:19 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment