ബാഴ്‌സലോണ വിട്ട് പിഎസ്ജി-യിലേക്ക് ക്ലബ് മാറാന്‍ ഒരുങ്ങുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ ഫെയര്‍വെല്‍ സ്പീച്ച് വീഡിയോ എത്തി. വളരെ വികാരതീതനായിട്ടാണ് നെയ്മര്‍ തന്റെ ഫെയര്‍വെല്‍ സ്പീച്ച് നടത്തിയത്.
‘ബാഴ്‌സലോണയില്‍ കളിക്കണമെന്ന് ചെറുപ്പം മുതലുള്ള സ്വപ്‌നമായിരുന്നു. എന്റെ 21-ാം വയസിലായിരുന്നു കാറ്റലോണിയന്‍ ക്ലബില്‍ എത്തിയത്. അവിടെ എന്നെ കാത്തിരുന്നത് വെല്ലുവിളികളായിരുന്നു. ഞാന് ഓര്‍ക്കുന്നു ക്ലബിലെ എന്റെ ആദ്യത്തെ ദിവസം ഞാന്‍ പങ്കിട്ടത് പ്രഗലത്ഭരായ മെസി, വാല്‍ഡ്‌സ്, സാവി, ഇന്‍സ്റ്റാ, പ്യുയോള്‍, പെക്വേ, ബസ്‌ക്വൂട്ട്‌സ് തുടങ്ങിയവരോടും മികച്ച മറ്റ് താരങ്ങളോടും ഒപ്പമായിരുന്നു. കാറ്റലോണിയന്‍ ജനതയെ പ്രതിനിധീകരിക്കുന്ന ഒരു രാജ്യം തന്നെയാണ് ബാഴ്‌സ. എന്റെ അടുത്ത സുഹൃത്ത് ലയണല്‍ മെസി. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ ഒരു അഭിമാനമാണ്. ഞാനും മെസിയും സുവാരസും ഒത്തു ചേര്‍ന്നപ്പോള്‍ ഒക്കെ ചരിത്രം രചിക്കാനായി.’ ഇങ്ങനെ പോകുന്നു നെയ്മറുടെ സ്പീച്ച്. വീഡിയോ കാണാം-