June 04, 2026 |
Share on

നെയ്മറിന് പരിക്ക്: റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനുണ്ടാകില്ല

ഒരു കളിക്കാരന് പരിക്കേല്‍ക്കുക എന്നത് ഒട്ടും സന്തോഷമുള്ള കാര്യമല്ലെന്നും പരിക്കേറ്റ് ഒരു എതിരാളിക്ക് കളിക്കാന്‍ കഴിയാതെ വരുന്നതില്‍ തങ്ങള്‍ സന്തോഷിക്കുന്നില്ലെന്നും റയല്‍ മാഡ്രിഡ് കോച്ചും മുന്‍ സൂപ്പര്‍ താരവുമായ സിനദിന്‍ സിദാന്‍ പ്രതികരിച്ചു.

കൈവിരലുകള്‍ക്കും കണങ്കാലിനും പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍, ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെതിരായ അടുത്ത മത്സരത്തിനുണ്ടാകില്ല. മാര്‍ച്ച് ആറിനാണ് മത്സരം. നെയ്മറിന്റെ ടീമായ ഫ്രഞ്ച് ക്ലബ് പി എസ് ജി (പാരീസ് സെന്റ് ജര്‍മെയ്ന്‍) ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മര്‍സെയ്‌ലിനെതിരായ മത്സരത്തില്‍ പിഎസ്ജി വിജയിച്ചിരുന്നു. ഈ കളിക്കിടെയാണ് നെയ്മറിന് പരിക്കേറ്റത്.

കൈവിരലുകള്‍ക്ക് പൊട്ടലുണ്ട്. രണ്ടോ മൂന്നോ മാസം നെയ്മറിന് വിശ്രമം വേണ്ടി വന്നേക്കാം എന്നാണ് പി എസ് ജി പറയുന്നത്. ഒരു കളിക്കാരന് പരിക്കേല്‍ക്കുക എന്നത് ഒട്ടും സന്തോഷമുള്ള കാര്യമല്ലെന്നും പരിക്കേറ്റ് ഒരു എതിരാളിക്ക് കളിക്കാന്‍ കഴിയാതെ വരുന്നതില്‍ തങ്ങള്‍ സന്തോഷിക്കുന്നില്ലെന്നും റയല്‍ മാഡ്രിഡ് കോച്ചും മുന്‍ സൂപ്പര്‍ താരവുമായ സിനദിന്‍ സിദാന്‍ പ്രതികരിച്ചു. റെക്കോഡ് തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയില്‍ നിന്ന് നെയ്മറിനെ പിഎസ്ജി വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

×