June 05, 2026 |
Share on

സായ് പ്രണീതിന് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം

സായ്, ശ്രീകാന്തിനെ മൂന്നു ഗെയിം നീണ്ട മത്സരത്തിലാണ് പരാജയപ്പെടുത്തിയത്

കിഡംബി ശ്രീകാന്തിനെ പരാജയപ്പെടുത്തി സായ് പ്രണീതിന് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തിന് വേദിയായ സിംഗപ്പൂര്‍ ഓപ്പണില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരും നടത്തിയത്. തന്റെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം നേടിയ സായ്, ശ്രീകാന്തിനെ മൂന്നു ഗെയിം നീണ്ട മത്സരത്തിലാണ് പരാജയപ്പെടുത്തിയത്.

മലേഷ്യന്‍ സീരീസില്‍ ആദ്യമായി ഫൈനലിലെത്തിയ സായ് ആദ്യ ഗെയിം ശ്രീകാന്തിനോട് തോറ്റു. രണ്ടാം ഗെയിമില്‍ സായ് ആദ്യം പിന്നോട്ട് പോയെങ്കിലും മികച്ച പ്രകടനത്തിലൂടെ തിരിച്ചുവന്നു ശ്രീകാന്തിനെ അടിയറവ് പറയിച്ചു. മൂന്നാം ഗെയിമില്‍ പൂര്‍ണമായും സായിയുടെ ആധിപത്യമായിരുന്നു നിറഞ്ഞു നിന്നത് (17-21, 21-17, 21-12).

സൂപ്പര്‍ സീരീസില്‍ ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇന്തോനേഷ്യയുടെ ആന്റണി സിന്‍സുക ജിറ്റിങ്ങിനെ തോല്‍പിച്ചാണ് ശ്രീകാന്ത് തന്റെ കരിയറിലെ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇടംപിടിച്ചത്. കൊറിയയുടെ ലീ ഹോങ് കീനിനെ തോല്‍പിച്ചാണ് സായ് പ്രണീതിന്റെ ഫൈനല്‍ പ്രവേശം.

Leave a Reply

Your email address will not be published. Required fields are marked *

×