June 06, 2026 |
Share on

‘ദി ഡെഡ്മാന്‍-അണ്ടര്‍ ടേക്കര്‍’ ഇനി ഇടിക്കൂട്ടില്‍ ഇല്ല/ വീഡിയോ

ഈ ‘മരണ മനുഷ്യന്‍’ ത്രസിപ്പിക്കുന്ന പ്രകടനങ്ങളോടെ ആരാാധകരുടെ ചങ്കിടിപ്പ് കൂട്ടാന്‍ തുടങ്ങിയിട്ട് 27 വര്‍ഷമായി

ഇടിക്കൂട്ടില്‍ കാണികളുടെ ഹരമായിരുന്ന ‘അണ്ടര്‍ ടേക്കര്‍’ ഇനി ഇല്ല. പ്രേതസമാനമായ കണ്ണുകളും ചടുലതകളും കൊണ്ട് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച് ‘അണ്ടര്‍ ടേക്കര്‍’ തന്റെ കരിയറില്‍ നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ യാത്രയപ്പിനെ തുടര്‍ന്ന് ഒട്ടേറെ പ്രമുഖര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ ‘മരണ മനുഷ്യന്‍’ (ദി ഡെഡ് മാന്‍), ഡബ്ല്യൂ ഡബ്ല്യൂ എഫിലും ഡബ്ല്യൂ ഡബ്ല്യൂ ഇ-യിലും ത്രസിപ്പിക്കുന്ന പ്രകടനങ്ങളോടെ ആരാാധകരുടെ ചങ്കിടിപ്പ് കൂട്ടാന്‍ തുടങ്ങിയിട്ട് 27 വര്‍ഷമായി. അവസാനം ഒരിക്കല്‍ കൂടി വിഖ്യാതമായ ആ വരവ് വന്നു അണ്ടര്‍ ടേക്കര്‍.

ഭീതിജനകമായ പള്ളി മണികളുടെ അകമ്പടിയോടെ പുകപടലങ്ങള്‍ക്കിടയിലൂടെ കത്തുന്ന കണ്ണുകളുമായി റിംഗില്‍ എത്തിയ ടേക്കര്‍ അവസാന ഫയറ്റും കഴിഞ്ഞ് തന്റെ ട്രേഡ് മാര്‍ക്കായ തോപ്പിയും കോട്ടും ഗ്ലൗസും അഴിച്ച് റിംഗിന്റെ മധ്യത്തില്‍ വെച്ച് ഒരിക്കല്‍ കൂടി തന്റെ ആരാധകരെ കത്തുന്ന കണ്ണുകളോടെ നോക്കി റിംഗിന് ഒരു പ്രദഷിണം വച്ച് നടന്നകന്നു.

എല്ലാതവണതെയും പോലെയല്ല അവശതയോടെ നടക്കുന്ന ടേക്കര്‍ കാണികളില്‍ നിന്ന് മറയുന്നതിന് മുമ്പ് അല്‍പനേരം നിന്ന് തിരിഞ്ഞ് ഒന്ന് നോക്കി. കൈ ഉയര്‍ത്തി പുകപടലങ്ങളില്‍ മറഞ്ഞു. അവസാനത്തെ പള്ളി മണിയും കഴിഞ്ഞപ്പോള്‍ ബാക്കിയായത് കാണികളുടെ ആരവം മാത്രമായിരുന്നു. ഇടി കൂട്ടില്‍ ഇനി ഉണ്ടാവില്ല ഈ മരണ മനുഷ്യന്‍.

അണ്ടര്‍ ടേക്കറിന്റെ വിടവാങ്ങല്‍ / വീഡിയോകള്‍

Leave a Reply

Your email address will not be published. Required fields are marked *

×