May 20, 2025 |
Share on

കോഹ്ലി ദാദോം കാ ദാദ: സെവാഗ്

പരമ്പര വിജയങ്ങളുടെ അടിസ്ഥാനത്തില്‍ ഗാംഗുലിയേക്കാള്‍ മുന്നിലാണ് കോഹ്ലിയെന്നും വീരു

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി സൗരവ് ഗാംഗുലിയുടെ പരിഷ്‌കരിച്ച പതിപ്പാണെന്ന് ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗ്. കോഹ്ലിയുടെ അക്രമണോത്സുകത ഗാംഗുലിയുടേത് പോലെയാണെന്നാണ് സെവാഗ് പറഞ്ഞത്.

‘ഗാംഗുലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ വിദേശ രാജ്യങ്ങളില്‍ മികച്ച പ്രകടനങ്ങളും വിജയങ്ങളും നേടുന്നത് നാം കണ്ടതാണ്. അത്തരത്തിലുള്ള ഒരു പ്രകടനമാണ് കോഹ്ലിയുടെ കീഴിലും നാം കാണുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണില്‍ ആദ്യമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് സെവാഗ് ഇന്ത്യന്‍ നായകനെ പുകഴ്ത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ കോഹ്ലി രണ്ട് സെഞ്ചുറികളും ഒരു ഫിഫ്റ്റിയും അടിച്ചിരുന്നു. അതേസമയം പരമ്പര വിജയങ്ങളുടെ അടിസ്ഥാനത്തില്‍ ഗാംഗുലിയേക്കാള്‍ മുന്നിലാണ് കോഹ്ലിയെന്നും വീരു പറഞ്ഞു. കഴിഞ്ഞ എട്ട് പരമ്പരകളുടെ കണക്കെടുത്താല്‍ നമുക്ക് മനസിലാകും കോഹ്ലിയാണ് നാം കണ്ടിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റനെന്ന്. മുമ്പത്തെ നായകന്മാരെ അപേക്ഷിച്ച് കോഹ്ലിക്ക് തന്റെ കഴിവ് തെളിയിക്കാന്‍ ഇനിയും സമയം വേണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

×