June 26, 2026 |
Share on

‘ഞാനിതൊക്കെ നേരത്തേ ഊഹിച്ചു അതങ്ങ് കയ്യോടെ കൊടുത്തു’: ജോയ് മാത്യു

വിനായകന് അവാര്‍ഡ് കിട്ടുന്നത് താന്‍ നേരത്തെ ഊഹിച്ചതുകൊണ്ട് മുമ്പ് തന്നെ അതങ്ങ് കൊടുത്തുവെന്ന തരത്തിലാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥാമാക്കിയ വിനായകന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ കൂടിയുണ്ടായിരിക്കുന്നത്. സെലിബ്രറ്റികളും സാധാരണകാരും എല്ലാവരും വിനാകന് അവാര്‍ഡ് നല്‍കിയതില്‍ നൂറ് ശതമാനവും പിന്തുണയാണ് നല്‍കുന്നത്. പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ താരങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത് നടന്മാര്‍ക്കല്ല എന്നാല്‍ ഇത്തവണ ഒരു നടനുതന്നെ അവാര്‍ഡ് ലഭിച്ചു എന്നതരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വിനായകന് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴുള്ള പ്രതികരണങ്ങള്‍.

നടനും സംവിധായകനുമായ ജോയ്മാത്യു ചെറിയ കുസൃതിയോടെ വിനായകന് താന്‍ മുമ്പ് ഒരു വേദിയില്‍ നല്‍കിയ അവാര്‍ഡിന്റെ ചിത്രമിട്ട് കുറിപ്പിട്ടിട്ടുണ്ട്.  വിനായകന് അവാര്‍ഡ് കിട്ടുന്നത് താന്‍ നേരത്തെ ഊഹിച്ചതുകൊണ്ട് മുമ്പ് തന്നെ അതങ്ങ് കൊടുത്തുവെന്ന തരത്തിലാണ് ജോയ് മാത്യു പോസ്റ്റ് ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×