UPDATES

ട്രെന്‍ഡിങ്ങ്

‘പരീക്ഷയില്‍ ജയിപ്പിക്കാന്‍ ലൈംഗികമായി വഴങ്ങണം’

വിശ്വഭാരതി സര്‍വകലാശാല പ്രൊഫസര്‍ക്കെതിരേ കേസ്

                       

സെമസ്റ്റര്‍ പരീക്ഷ വിജയിപ്പിക്കാന്‍ ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട വിശ്വഭാരതി സര്‍വകലാശാല പ്രൊഫസര്‍ക്കെതിരേ വിദ്യാര്‍ത്ഥികളുടെ പരാതി. മൂന്നു വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍, ഉര്‍ദ്ദു ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളാണ്, സര്‍വകലാശാലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ അധ്യാപകനെതിരേ പരാതി നല്‍കിയത്. ഈ പരാതി പിന്നീട് പൊലീസ് കൈമാറുകയായിരുന്നു.

സര്‍വകലാശാലയിലെ ഗസ്റ്റ് പ്രൊഫസറായ അബ്ദുള്ള മൊല്ലയ്‌ക്കെതിരേയാണ് പരാതി. അധ്യാപകന്‍ തങ്ങള്‍ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും, പലതവണയായി തങ്ങളുടെ ശരീരഭാഗങ്ങളില്‍ അനുമതിയില്ലാതെ സ്പര്‍ശിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു.

‘ പ്രൊഫസര്‍ അബ്ദുള്ള മൊല്ല പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ മെസേജ് അയക്കും. മറുപടി അയച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടാന്‍ രാത്രിയില്‍ അദ്ദേഹത്തിനൊപ്പം തങ്ങാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയാള്‍ ഞങ്ങളുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കാറുണ്ട്’ പരാതിക്കാരിയായ ഒരു വിദ്യാര്‍ത്ഥി പറയുന്നു. അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചിരിക്കുകയാണ് പ്രൊഫ. അബ്ദുള്ള. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെല്ലാം എന്നാണ് അദ്ദേഹത്തിന്റെ വാദം.

Share on

മറ്റുവാര്‍ത്തകള്‍