June 15, 2026 |
Share on

വ്യാപം അഴിമതിയും മരണങ്ങളും സിബിഐ അന്വേഷണത്തിന്

അഴിമുഖം പ്രതിനിധി മദ്ധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുടേയും അതുമായി ബന്ധപ്പെട്ടുണ്ടായ 30-ല്‍ അധികം ദുരൂഹ മരണങ്ങളുടേയും അന്വേഷണം സിബിഐയ്ക്ക് വിട്ടു കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം വ്യാപം കേസ് അന്വേഷണം മദ്ധ്യപ്രദേശ് പൊലീസില്‍ നിന്ന് എടുത്തുമാറ്റി സിബിഐയെ ഏല്‍പ്പിക്കാതിരുന്ന ഹൈക്കോടതിയുടെ നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതി കേസില്‍ കൈകഴുകുകയും പന്ത് ഞങ്ങള്‍ക്ക് തട്ടിത്തരുകയുമായിരുന്നു ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് […]

അഴിമുഖം പ്രതിനിധി

മദ്ധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുടേയും അതുമായി ബന്ധപ്പെട്ടുണ്ടായ 30-ല്‍ അധികം ദുരൂഹ മരണങ്ങളുടേയും അന്വേഷണം സിബിഐയ്ക്ക് വിട്ടു കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം വ്യാപം കേസ് അന്വേഷണം മദ്ധ്യപ്രദേശ് പൊലീസില്‍ നിന്ന് എടുത്തുമാറ്റി സിബിഐയെ ഏല്‍പ്പിക്കാതിരുന്ന ഹൈക്കോടതിയുടെ നടപടിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതി കേസില്‍ കൈകഴുകുകയും പന്ത് ഞങ്ങള്‍ക്ക് തട്ടിത്തരുകയുമായിരുന്നു ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ഈ കേസില്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനടക്കമുള്ളവര്‍ സംശയത്തിന്റെ നിഴലിലാണ്. കേസ് ജൂലായ് 24-ന് വീണ്ടും പരിഗണിക്കും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×