സുഷമ സ്വരാജിനെ ട്വിറ്ററില്‍ ഫോളോ ചെയ്യാത്തത് ലിബിയയിലോ യെമനിലോ കുടുങ്ങിയിട്ടില്ലാത്തത് കൊണ്ടെന്ന് ഭര്‍ത്താവ്

സുഷമ സ്വരാജിനെ താങ്കള്‍ അവസാനം കണ്ടതെപ്പോള്‍ എന്നാണ് മറ്റൊരാളുടെ ചോദ്യം. താങ്കളൊരു വിവരാവകാശ പ്രവര്‍ത്തകനാണോ എന്ന് തിരിച്ച് സ്വരാജ് കൗശല്‍.

ട്വിറ്ററിനെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയനേതാക്കളിലും ഭരണാധികാരികളിലും ഒരാളായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയപ്പെടുന്നത്. വിദേശത്ത് കുടുങ്ങുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലടക്കം സുഷമ ട്വറ്ററിനെ വളരെ സജീവമായി ഉപയോഗപ്പെടുത്തുന്നുണ്ട്. സുഷമയെ പോലെ നര്‍മ്മബോധത്തോടെ ട്വിറ്ററിനെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഭര്‍ത്താവ് സ്വരാജ് കൗശലും.

എന്തുകൊണ്ട് താങ്കള്‍ സുഷമ സ്വരാജിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഞാന്‍ ലിബിയയിലോ യെമനിലോ കുടുങ്ങിക്കിടക്കുകയല്ല എന്നാണ് സ്വരാജ് കൗശല്‍ നല്‍കുന്ന രസികന്‍ മറുപടി. സുഷമ സ്വരാജിനെ താങ്കള്‍ അവസാനം കണ്ടതെപ്പോള്‍ എന്നാണ് മറ്റൊരാളുടെ ചോദ്യം. താങ്കളൊരു വിവരാവകാശ പ്രവര്‍ത്തകനാണോ എന്ന് തിരിച്ച് സ്വരാജ് കൗശല്‍. നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നോ അതോ അറേഞ്ച്ഡ് മാരേജ് ആയിരുന്നോ എന്ന് വേറൊരു ചോദ്യം. ഇത് രണ്ടിന്റേയും വാറണ്ടി കാലാവധി എത്രയാണെന്ന് സ്വരാജ് കൗശല്‍. ഇത്തരത്തില്‍ നിരവധി ട്വീറ്റുകളും അതിനുള്ള മറുപടികളുമാണ് സ്വരാജ് കൗശലിന്റെ അക്കൗണ്ടില്‍ കാണുന്നത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ എംപിയും മുന്‍ അഡ്വക്കേറ്റ് ജനറലും മിസോറാം മുന്‍ ഗവര്‍ണറും ബിജെപി അംഗവുമാണ് സ്വരാജ് കൗശല്‍.

This post was last modified on February 19, 2017 6:14 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment