നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മുംബൈയിലെ തങ്ങളുടെ പുതിയ വീട്ടിലാണ് ഗണേശ ചതുര്‍ത്ഥി (വിനായക ചതുര്‍ത്ഥി) ആഘോഷിക്കുന്നത്. ഗണേഷ് ചതുര്‍ത്ഥി എങ്ങനെ ആഘോഷിക്കണമെന്നോ ആചാരങ്ങള്‍ സംബന്ധിച്ചോ തനിക്ക് വലിയ പിടിയില്ലെന്ന് സണ്ണി പറയുന്നു. “ഞാനും ഡാനിയേലും ഞങ്ങളുടെ പുതിയ വീട്ടിലേയ്ക്ക് താമസം മാറിക്കൊണ്ട് ഗണേഷ് ചതുര്‍ത്ഥി ആഘോഷിക്കുന്നു. എല്ലാവര്‍ക്കും ഗണേഷ് ചതുര്‍ത്ഥി ആശംസകള്‍. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ”. ഇന്‍സ്റ്റാഗ്രാമിലെ വീഡിയോയ്‌ക്കൊപ്പം സണ്ണി ലിയോണ്‍ കുറിച്ചു.
ഡാനിയല്‍ സണ്ണിയെ കയ്യില്‍ കോരിയെടുക്കുന്നു. ഇരുവരും തങ്ങളുടെ ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് കാണിച്ചുതരുന്നു. തന്റെ 36ാം പിറന്നാളിനോടനുബന്ധിച്ച് ലോസ് എഞ്ചലസില്‍ ഹോളിവുഡിന് സമീപം സണ്ണി ലിയോണ്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിട്ടുണ്ട്. തന്റെ ജീവിതം പറയുന്ന വെബ് സീരിസ് ചിത്രം കരണ്‍ജിത് കൗറിന്റെ ചിത്രീകരണ തിരക്കിലാണ് സണ്ണി ലിയോണ്‍.