March 25, 2025 |

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന് വിട

ഏഴ് പതിറ്റാണ്ടിലേറെ കാലം പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധ്യക സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ച് കാലമായി പൊതുരംഗത്ത് സജീവമായിരുന്നില്ല. തിരുവനന്തപുരത്തായിരുന്നു അന്ത്യം.

ഏഴ് പതിറ്റാണ്ടിലേറെ കാലം പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നു. ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയറ്റ്, യു എന്‍ ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രമ. മാധ്യമ പ്രവര്‍ത്തകയായിരുന്ന മകള്‍ ബിന്ദുസ ഭാസ്‌കര്‍ ബാലാജി 2019ല്‍ അന്തരിച്ചു. മരുമകന്‍: ഡോ. കെ എസ് ബാലാജി.

 

 

English Summary: BRP Baskar passed away

×