കോണ്‍ഗ്രസിന് തിരിച്ചടിയായ ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥിയുടെ കൂറുമാറ്റത്തിന് പിന്നില്‍ ഭീഷണിയും പീഡനവുമെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷനായ ജിതു പഠാരിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോണ്‍ഗ്രസിന്റെ ഇന്‍ഡോര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയായ അക്ഷയ് ബാമിനെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്നാണ് പഠാരിയുടെ വെളിപ്പെടുത്തല്‍. threats and torture.
പരോക്ഷമായി ബിജെപിയെ സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ ആരോപണം. തിങ്കളാഴ്ചയാണ് അക്ഷയ് ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്.’മൂന്ന് ദിവസം മുമ്പ്, ബാമിനെതിരായ പഴയ കേസില്‍ ഐപിസി 307 (കൊലപാതകശ്രമം) വകുപ്പ് അവര്‍ കൂട്ടിചേര്‍ത്തു. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ആ രാത്രി മുഴുവന്‍ അദ്ദേഹം അനുഭവിച്ചത് വലിയ പീഡനമാണ്. പിന്നാലെ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു-ഇതാണ് സംഭവിച്ചതെന്നും പഠാരി പറഞ്ഞു.
2007 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഐപിസി 307 പെട്ടെന്ന് കൂട്ടിചേര്‍ത്തത്. കേസില്‍ അക്ഷയ് ബാം മാത്രമല്ല പിതാവ് കാന്തിലാലും പ്രതിയാണ്. ആ കേസിലെ പ്രതികളില്‍ ഒരാള്‍ തനിക്ക് നേരെ അക്ഷയ് വെടിയുതിര്‍ത്തുവെന്ന പരാതി ഈ മാസം 5നാണ് നല്‍കിയത്. 307ാം വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രതി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഎഫ്സി) കോടതിയില്‍ അപേക്ഷ നല്‍കി. 24നാണ് ഹര്‍ജി കോടതി സ്വീകരിച്ചത്. അക്ഷയ് ബാമിനോടും പിതാവിനോടും മെയ് 10ന് സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സന്ദേശമെന്താണ്? ഇന്‍ഡോറില്‍ നിന്നുള്ള ആളുകള്‍ക്ക് അവരുടെ വോട്ട് ഉപയോഗിക്കാന്‍ അവകാശമുണ്ട്. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍, ഈ സ്വേച്ഛാധിപത്യത്തിനെതിരെ നില്‍ക്കൂവെന്നും പഠാരി ആഹ്വാനം ചെയ്തു. നേരത്തെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ പത്രക നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡോറിലും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി സ്ഥാനാര്‍ത്ഥിയുടെ കൂറുമാറ്റമുണ്ടായത്.
Content summary; Akshay Bam withdrew nomination after ‘threats and torture’, says Patwari
threats and torture threats and torture #congress #BJP #ELECTION2024 #Akshay Bam #Patwari #indoor