UPDATES

പ്രാണ പ്രതിഷ്‌ഠക്കു പിന്നാലെ തുടരുന്ന സംഘർഷങ്ങൾ

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ബുൾഡോസർ രാജ്

                       

രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠക്കു ശേഷം ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾ കൂടുതലായി വസിക്കുന്നിടങ്ങളിൽ മത ചിഹ്നങ്ങളും മുദ്രവാക്യങ്ങളുമായി പ്രകോപനപരമായി കടന്നു ചെല്ലുകയാണ് തീവ്ര ഹിന്ദു സംഘടനകൾ. ഇതേ തുടർന്നു സഘർഷവസ്ഥസൃഷ്ടിക്കപ്പെടുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവ് കാഴ്ച്ചയാവുകയാണ്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിൽ, വിവിധ ഇടങ്ങളിൽ മുസ്ലിം വിഭാഗം കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ ഹിന്ദുത്വ സംഘടനകൾ പ്രകോപനപരമായി കടന്നു ചെല്ലുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്ത മുംബൈയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അനധികൃത കയ്യേറ്റങ്ങൾ ചൂണ്ടികാണിച്ചു നാല്പതിലധികം കെട്ടിടങ്ങൾ പൊളിച്ചു നീക്കി പ്രാദേശിക ഭരണകൂടം.  മുഖ്യമന്ത്രിയുടെ ‘ഡീപ് ക്ലീനിംഗ്’ പദ്ധതിയുടെ ഭാഗമായാണ് കെട്ടിടങ്ങൾ തകർത്തതെന്നാണ് അധികൃതർ വാദിക്കുന്നത്. എന്നാൽ ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ പരിശോധനയിൽ സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ മാത്രമാണ് അധികൃതർ ഈ പദ്ധതി പ്രകാരം പൊളിച്ചു നീക്കൽ നടത്തിയിരിക്കുന്നത്. മറ്റു വാർഡുകളിൽ ഇത്തരം നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ ഇല്ലെന്നും എക്‌സ്പ്രസ് ചൂണ്ടികാണിക്കുന്നു.

ജനുവരി 22 നു രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപെട്ടു ഹിന്ദുത്വ സംഘടനകൾ  മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി  സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു.  ജനുവരി 21 നു രാത്രി 11 മണിയോടെ പ്രകോപനപരമായി കാവി കൊടിയുമായി ജയ് ശ്രീറാം വിളിയോടെ വാഹനങ്ങളിൽ കടന്നു പോയ ആളുകളും പ്രദേശവാസികളും തമ്മിൽ  തർക്കമുണ്ടായെന്ന് പോലീസ് പറയുന്നു. മീരാ റോഡ്, പൻവേൽ, നാഗ്പൂർ, നയാ നഗർ പ്രദേശങ്ങളിലാണ് പ്രധനമായും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മീരാ ഭയന്ദറിൽ  സംഘർഷമുണ്ടായി രണ്ട് ദിവസത്തിന് ശേഷമാണ്, മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ ജനുവരി 23 നു ഉച്ചയ്ക്ക് ബുൾഡോസർ ഉപയോഗിച്ച് മുസ്ലീം ആധിപത്യമുള്ള മീരാ റോഡിലെ ഹൈദരി ചൗക്ക് ഏരിയയിലെ 15 ഓളം കെട്ടിടങ്ങൾ തകർത്തത്. ഇതിനു പിന്നാലെ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും (ബിഎംസി) ബുധനാഴ്ച മുംബൈയിലെ മുഹമ്മദ് അലി റോഡിൽ 40 ഓളം കടകൾ പൊളിച്ചുനീക്കി. ഞായറാഴ്ച രാത്രി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ അതേ പ്രദേശത്തെ കടകളാണ് എംബിഎംസി പൊളിച്ചു നീക്കിയത്.

മുംബൈയിൽ ആകെ 24 അഡ്മിനിസ്ട്രേറ്റീവ് വാർഡ് ഓഫീസുകളുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ‘ഡീപ് ക്ലീനിംഗ്’ പദ്ധതിയുടെ ഭാഗമായി അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്ന നടപടി നടന്നു കൊണ്ടിരിക്കുകയാണെന്ന് വാർഡ് ഓഫീസുകൾ പറയുന്നു. ഈ ‘ഡീപ് ക്ലീനിംഗ്’ നടപടിയിൽ കൂടുതലും അനധികൃത കച്ചവടക്കാരെയാണ് നീക്കം ചെയ്യുന്നത്. എന്നാൽ മുഹമ്മദ് അലി റോഡിലാണ് ബിഎംസി പൊളിച്ചു നീക്കൽ നടത്തിയിരിക്കുന്നത്. മറ്റൊരു വാർഡിലും ഇത്തരമൊരു നടപടി സ്വീകരിച്ചതായി റിപ്പോർട്ടില്ല. ഇബ്രാഹിം മുഹമ്മദ് മർച്ചന്റ് റോഡിലെ കടകളും വഴിയോര കച്ചവടക്കാരുടെ സ്റ്റാളുകളുമാണ് പൊളിച്ചുമാറ്റിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ട 10 വാർഡ് ഓഫീസുകളെങ്കിലും തങ്ങളുടെ വാർഡുകളിൽ കയ്യേറ്റ വിരുദ്ധ പൊളിച്ചുനീക്കൽ നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎംസിയുടെ കയ്യേറ്റം നീക്കം ചെയ്യുന്ന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച് , “ മുഖ്യമന്ത്രിയുടെ ‘ഡീപ് ക്ലീനിംഗ്’ ഡ്രൈവിന്റെ ഭാഗമായി എല്ലാ മുനിസിപ്പൽ വാർഡുകളിലും ലോക്കൽ ഡ്രൈവുകൾ നടക്കുന്നുണ്ട്. ഇതുനുവേണ്ടി, നടപ്പാതകൾ വൃത്തിയായി സൂക്ഷിക്കാനാണ് ചെറിയ വഴിയോര ഭക്ഷണശാലകളെയും കച്ചവടക്കാരെയും നീക്കം ചെയ്തത്. ഡിസംബർ ആദ്യവാരം മുതൽ ഈ ഡ്രൈവ് പ്രവർത്തിക്കുന്നുണ്ട്. റോഡിൽ ഇറക്കിയ കെട്ടിടങ്ങളെല്ലാം അനധികൃത കൈയേറ്റങ്ങളാണെന്നും ഫുട്പാത്തിനു സ്ഥലം വിട്ടുനൽകുന്നതിനായാണ് പൊളിച്ചുനീക്കിയതെന്നു പ്രാദേശിക ഭരണകൂടം ഇന്ത്യൻ എക്സ്പ്രസ്സിനോട് പ്രതികരിച്ചു.

ബുൾഡോസർ രാജ് സംസ്‌കാരം ഭരണഘടനാ വിരുദ്ധമാണെന്നും, എതിർക്കപ്പെടേണ്ടതുണ്ടെന്നും കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറയുന്നു. “അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഭരണഘടനാപരമായ മാർഗമല്ല ബുൾഡോസറുകളുടെ ഉപയോഗം. വാദം കേൾക്കുന്നതിനും നോട്ടീസ് നൽകുന്നതിനുമുള്ള ശരിയായ നിയമ നടപടിക്രമം പാലിക്കണം. എന്തുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ എപ്പോഴും പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ഇത് നിർത്തണം. അദ്ദേഹം പറയുന്നു. ഭിവണ്ടിയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംഎൽഎ റായ്‌സ് ഷെയ്ഖ് പ്രതികരിക്കുന്നതനുസരിച്ച്, “തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നത്. ഒരു പ്രത്യേക സമൂഹത്തെ ഒറ്റപ്പെടുത്തുന്നതിലൂടെ മറ്റേയാളെ പ്രീതിപ്പെടുത്താൻ കഴിയുമെനാണ് അവർ കരുതുന്നത്. അത് തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ ജനങ്ങൾ ഇതിന് എതിരായിരിക്കും. മഹാരാഷ്ട്ര സന്യാസിമാരുടെ നാടാണ്, ”അദ്ദേഹം പറഞ്ഞു.

പൊളിക്കൽ നടപടിയിൽ മുൻകൂർ മുന്നറിയിപ്പോ അറിയിപ്പോ നൽകിയിട്ടില്ലെന്ന് കടയുടമകൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറയുന്നു. നിയമപരമായി പ്രവർത്തിക്കാത്ത ഈ കടകൾക്ക് മേൽവിലാസമില്ലെന്നും, അതുകോട് തന്നെ അറിയിപ്പ് നൽകാതെ നേരിട്ട് നടപടിയെടുക്കുകയായിരുന്നുവെന്നും ബിഎംസി ഉദ്യോഗസ്ഥൻ പറയുന്നു. 1936 മുതൽ പ്രവർത്തിക്കുന്ന നൂറാനി മിൽക്ക് സെന്റർ, സുലൈമാൻ ഉസ്മാൻ മിഠായിവാല എന്നിവ ഈ പ്രദേശത്തെ ഏറ്റവും പഴയ കടകളിൽ ഒന്നാണ്. നൂറാനി മിൽക്ക് സെന്ററിലെ ജിലാനി നൂറാനി, ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറയുന്നതനുസരിച്ചു, “ഏതാണ്ട് അഞ്ച് വർഷം മുമ്പാണ് ഇത്തരമൊരു ഡ്രൈവ് അവസാനമായി നടത്തിയത്.”

Share on

മറ്റുവാര്‍ത്തകള്‍