മധ്യപ്രദേശ് ഹൈക്കോടതി താരത്തിന് നോട്ടീസ് അയച്ചു
ബോളിവുഡ് താരം കരീന കപൂറിന് നിയമ കുരുക്കായി ‘ ബൈബിള്‍’. ഗര്‍ഭകാല അനുഭവങ്ങള്‍ വിവരിച്ച് കരീനയെഴുതിയ പുസ്തകത്തിന്റെ പേരാണ് താരത്തിന് പ്രശ്‌നമായത്. ‘ കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍’ ; ദ അള്‍ട്ടിമേറ്റ് മാന്വല്‍ ഫോര്‍ മംമ്‌സ്-ടു-ബി’ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. ബൈബിള്‍ എന്ന വാക്ക് പേരിനൊപ്പം ചേര്‍ത്തതിനെതിരേ ജബല്‍പൂര്‍ സ്വദേശിയായ ക്രിസ്റ്റഫര്‍ അന്റണി എന്ന അഭിഭാഷകന്‍ കോടതിയെ സമീപിച്ചു. പുസ്തകം നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. താരത്തിനും പ്രസാധകര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്യണമെന്നതും അഭിഭാഷകന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.ഹര്‍ജി പരിഗണിച്ച മധ്യപ്രദേശ് ഹൈക്കോടതി താരത്തിന് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ പുസ്തകത്തിന്റെ തലക്കെട്ടിനൊപ്പം ബൈബിള്‍ എന്ന് ചേര്‍ക്കുക വഴി ക്രിസ്ത്യന്‍ സമുദായത്തിന്റെ വികാരം കരീന കപൂര്‍ വൃണപ്പെടുത്തിയെന്നാണ് അഭിഭാഷകന്റെ പരാതി. വിലകുറഞ്ഞ പ്രസിദ്ധിക്കുവേണ്ടി കരീന മനപൂര്‍വം ചെയ്ത പ്രവര്‍ത്തിയാണ് ബൈബിള്‍ എന്ന വാക്ക് തന്റെ പുസ്തകത്തിന്റെ തലക്കെട്ടായി ഉപയോഗിച്ചതിനു പിന്നിലെന്നാണ് അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണി ആരോപിക്കുന്നത്. ലോകം മുഴുവന്‍ ആരാധിക്കുന്ന, ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിളെന്നും അത്തരമൊരു ഗ്രന്ഥത്തിന്റെ പേര് കരീന കപൂറിന്റെ ഗര്‍ഭധാരണ അനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പേരിനൊപ്പം ഒരിക്കലും ചേര്‍ക്കാന്‍ അനുവദിക്കരുതെന്നാണ് അഡ്വ. ക്രിസ്റ്റഫര്‍ ആന്റണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
മുസ്ലിം ജനസംഖ്യക്ക് പാക് പതാക; ഹിന്ദു ജനസംഖ്യക്ക് ഇന്ത്യന്‍ പതാക
മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റീസ് ഗുര്‍പാല്‍ സിംഗ് ആലുവാലിയയുടെ സിംഗിള്‍ ബഞ്ചാണ് കരീന കപൂര്‍ ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്. ‘ കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിന്റെ പ്രസാധകര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിള്‍ എന്ന വാക്ക് എന്തിന് ഉപയോഗിച്ചു എന്നകാര്യത്തില്‍ കരീന കപൂര്‍ വിശദീകരണം നല്‍കണമെന്നാണ് മധ്യപ്രദേശ്
ഹൈക്കോടതി അയച്ച നോട്ടീസില്‍ ബോളിവുഡ് താരത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2021 ല്‍ ആണ് കരീന കപൂറിന്റെ പുസ്തകം പുറത്തിറങ്ങിയത്.43 കാരിയായ കരീന തന്റെ പുസ്തകത്തിലൂടെ ഗര്‍ഭകാലത്തെ തന്റെ അനുഭവങ്ങളും അതിനൊപ്പം അമ്മമാര്‍ക്കുള്ള ടിപ്‌സുകളുമാണ് പുസ്തകത്തിലൂടെ വിവരിക്കുന്നത്. ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യപരിപലാന കാര്യങ്ങള്‍, വ്യായമം, കുഞ്ഞുങ്ങളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളൊക്കെ വിദഗ്ദരില്‍ നിന്നുള്ള നിര്‍ദേശങ്ങളായി തന്നെ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ബോളിവുഡ് ദമ്പതികളായ കരീനയ്ക്കും സെയ്ഫ് അലി ഖാനും തൈമൂര്‍, ജഹാംഗീര്‍ എന്നിങ്ങനെ രണ്ടു ആണ്‍കുട്ടികളാണുള്ളത്.
View this post on Instagram
ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച പരാതിക്കാരനായ അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ആന്റണി, കരീന കപൂറിന്റെ
പുസ്തകത്തിനെതിരേ ആദ്യം പൊലീസിനെയാണ് സമീപിക്കുന്നത്. എന്നാല്‍ അഭിഭാഷകന്റെ പരാതിയില്‍ എഫ് ഐ ആര്‍ ഇടാന്‍ പൊലീസ് വിസമ്മതിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ കീഴ്‌ക്കോടതിയില്‍ ഹര്‍ജി നല്‍കി. ബൈബിള്‍ എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ എന്തു പ്രശ്‌നമാണ് ഉണ്ടാകുന്നതെന്നു വിശദമാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരാകരിച്ചു. തുടര്‍ന്ന് ക്രിസ്റ്റഫര്‍ ആന്റണി അഡീഷണല്‍ സെഷന്‍സ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയെങ്കിലും, അവിടെയും നിരാശയായിരുന്നു ഫലം. ഏറ്റവും ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നാണ് അഭിഭാഷകന് അനുകൂലമായ നീക്കം ഉണ്ടായിരിക്കുന്നത്.
Content Summary; Kareena kapoor khan gets notice from madhya pradesh high court for using bible in her pregnancy memoir title