November 02, 2024 |

മുസ്ലിം ജനസംഖ്യക്ക് പാക് പതാക; ഹിന്ദു ജനസംഖ്യക്ക് ഇന്ത്യൻ പതാക

ഇസ്ലാമോഫോബിയയുമായി ഏഷ്യാനെറ്റ് സുവർണ്ണ

ദേശീയ മാധ്യമങ്ങളിൽ അടുത്തകാലങ്ങളായി വർധിച്ചു വരുന്ന മുസ്ലിം വിരുദ്ധത പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മാധ്യമധർമ്മത്തിനും, അതിലുപരി ഇന്ത്യൻ ജനാധിപത്യത്തിനും എതിരായി പരോക്ഷമായി മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് കന്നഡ വാർത്താ ചാനലായ ഏഷ്യാനെറ്റ് സുവർണ. ഇഎസി-പിഎം റിപ്പോർട്ടിൻ്റെ വാർത്ത അവതരണം നടത്തിയ ചാനലിൻ്റെ വാർത്താ-പ്രോഗ്രാം മേധാവിയും മുതിർന്ന അവതാരകനുമായ അജിത് ഹനുമാക്കനാവർ അവതരിപ്പിച്ച വാർത്തയാണ് മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചിരുക്കുന്നത്.
മതാടിസ്ഥാനത്തിൽ ഇഎസി-പിഎം നടത്തിയ ജനസംഖ്യ കണക്ക് ചാനൽ അവതരിപ്പിച്ചത് മുസ്ലിം ജനസംഖ്യ കൂടുന്നതായും, പാകിസ്ഥാൻ പതാക ഉപയോഗിച്ചുമാണ്. ഹിന്ദു സമുദായത്തിനെ ഇന്ത്യൻ പതാകയുമായാണ് നൽകിയിരിക്കുന്നത്. എന്നാൽ റിപ്പോർട്ട് വ്യജമായി അവതരിപ്പിക്കരുതെന്ന് പിഎഫ്ഐ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. pakistani flag for indian muslim

വാർത്തയിൽ മതം തിരിച്ചുളള ജനസംഖ്യ ശതമാനത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ നിന്നുള്ള ഡാറ്റ പ്രദർശിപ്പിക്കുന്ന വാർത്ത അവതരിപ്പിക്കുകയായിരുന്നു അജിത്. വാർത്തക്കിടെ സ്‌ക്രീനിൽ കാണിച്ച ഗ്രാഫിൽ ഹിന്ദുക്കളെ ഇന്ത്യൻ പതാക ഉപയോഗിച്ചും മുസ്ലീങ്ങളെ പാകിസ്ഥാൻ പതാക ഉപയോഗിച്ചുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) “മത ന്യൂനപക്ഷങ്ങളുടെ പങ്ക്: ഒരു രാജ്യാന്തര വിശകലനം” എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിൽ, ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞുവെന്നും അതേസമയം മുസ്ലീം ജനസംഖ്യ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായും അവകാശപ്പെട്ടു. ഈ റിപ്പോർട്ടാണ് പാകിസ്ഥാൻ പതാക ഉപയോഗിച്ച് കൊണ്ട് ചാനലിൽ അവതരിപ്പിച്ചത്. അവതാരകനും, ചാനലിനുമെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതോടെ വാർത്ത അവതരണത്തിന്റെ ദൃശ്യങ്ങൾ നെറ്റ്‌വർക്കിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്.

 

1950 മുതൽ 2015 വരെയുള്ള വിവിധ രാജ്യങ്ങളിലെ മതപരമായ ജനസംഖ്യാശാസ്‌ത്രത്തിലെ വ്യതിയാനങ്ങൾ വിശകലനം ചെയ്യുന്ന ഒരു പഠനം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലുകൾ അനുസരിച്ച്, ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ ജനസംഖ്യയിൽ 7.81 ശതമാനം കുറവുണ്ടായാതായി ആരോപിക്കുന്നു. 65 വർഷത്തെ കാലയളവിൽ ഇന്ത്യയിലെ മുസ്ലീം സമുദായം ഇതേ സമയപരിധിക്കുള്ളിൽ 43.15 ശതമാനം ഗണ്യമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചതായും പറയുന്നു.

അതേസമയം, ജനസംഖ്യയിൽ മതന്യൂനപക്ഷങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഇഎസി-പിഎം റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ഇൻഡിപെൻഡൻ്റ് തിങ്ക് ടാങ്കായ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (പിഎഫ്ഐ) ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. മുസ്‌ലിംകൾക്കിടയിലെ ദശാബ്ദ വളർച്ചാ നിരക്ക് കുറയുന്നതും ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിലുള്ള ഫെർട്ടിലിറ്റി നിരക്കുകൾ സംയോജിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിശാലമായ ജനസംഖ്യാപരമായ പ്രവണതകൾ അവർ എടുത്തുകാണിച്ചു. പത്തുവർഷമായി മുസ്ലീങ്ങളുടെ വളർച്ചാനിരക്ക് കുറയുന്നുവെന്നും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെ കുട്ടികൾ ജനിക്കുന്നുണ്ടെന്നും അവർ പരാമർശിച്ചു. സത്യസന്ധവും മനസ്സിലാക്കാവുന്നതുമായ രീതിയിൽ ഡാറ്റ അവതരിപ്പിക്കണമെന്ന് അവർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

English summary; Asianet Suvarna news shows Indian Muslim’s figures with Pakistani flag while reporting on population pakistani flag for indian muslim

Advertisement