June 06, 2026 |
Avatar
അമർനാഥ്‌
Share on

ചരമ കോളത്തില്‍ ഒതുങ്ങിയ സ്വേച്ഛാധിപതി

സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു പത്രം ഹിറ്റ്‌ലറുടെ ചരമ വാര്‍ത്ത നല്‍കിയത്

80 വര്‍ഷം മുന്‍പ് ഏപ്രില്‍ 30 നാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ബെര്‍ലിനില്‍ തന്റെ ബങ്കറില്‍ ആത്മഹത്യ ചെയ്തത്.

ഫാസിസത്തിന്റെ അവതാരം. ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുകയും തിന്മയുടെ അര്‍ത്ഥം എന്നെന്നേക്കുമായി പുനര്‍നിര്‍വചിക്കുകയും ചെയ്ത വ്യക്തി. ഫ്യൂറര്‍ എന്ന് അറിയപ്പെട്ട അഡോള്‍ഫ് ഹിറ്റ്‌ലര്‍.

അമേരിക്കയിലെ ‘ഡെയ്ലി എക്സ്പ്രസ്’ ദിന പത്രം ആ നൂറ്റാണ്ടിലെ ഏറ്റവും ക്രൂരനായ സ്വേഛാധിപതിയുടെ മരണ വാര്‍ത്ത മുന്നു നാള്‍ കഴിഞ്ഞ് പത്രത്തില്‍ ചരമ കോളമായി നല്‍കി.

ആ പത്രം എഴുതി- ‘അഡോള്‍ഫ് ഹിറ്റ്ലറുടെ മരണവാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ ദി ഡെയ്ലി എക്‌സ്പ്രസ് സന്തോഷിക്കുന്നു.’. കുറഞ്ഞ വാക്കുകളേ അതിന് പത്രം ചിലവാക്കിയുള്ളൂ.

ഹിറ്റ്‌ലറാകാന്‍ കൊതിക്കുന്ന എണ്ണമറ്റ ഭരണാധികാരികള്‍ നിറഞ്ഞ
ഈ ഭൂമിയില്‍, ഇനിയൊരിക്കലും ഒരു ഹിറ്റ്‌ലറുണ്ടാകാതിരിക്കട്ടെ എന്ന പ്രത്യാശയോടെ ചുരുങ്ങിയ വാക്കുകളില്‍ അന്ന് നല്‍കിയ നല്‍കിയ ആ വാര്‍ത്ത 80 വര്‍ഷത്തിന് ശേഷം അഡോള്‍ഫ് ഹിറ്റ്‌ലറുടെ 80ാം ചരമ വാര്‍ഷികത്തില്‍ പുന: പ്രസിദ്ധീകരിക്കുന്നു.

Content Summary: The Daily Express newspaper carried the news of Adolf Hitler’s death in its obituary column. Adolf Hitler’s 80th death anniversary

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×