January 21, 2025 |

നിതീഷ് കുമാര്‍ റെഡ്ഡി: പോരാട്ടങ്ങളില്‍ നിന്ന് താരപദവിയിലേക്ക്, ഇന്ത്യന്‍ ക്രിക്കറ്റിലെ താരോദയം

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നും ഏറെ വെല്ലുവിളി നിറഞ്ഞ ക്രിക്കറ്റ് പോലൊരു മത്സരരംഗത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിലേക്ക് വളര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡിയുടെ യാത്ര ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അഭിനിവേശത്തിന്റെയും കൂടി കഥയാണ്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനം പുറത്തെടുത്ത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ യുവ പ്രതിഭകളില്‍ ഒരാളായി നിതീഷ് കുമാര്‍ റെഡ്ഡി മാറിയിരിക്കുകയാണ്.The dawn of Indian cricket

അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യ 141/8 എന്ന നിലയില്‍ പൊരുതുമ്പോള്‍, ഓസ്ട്രേലിയയുടെ പേസര്‍ സ്‌കോട്ട് ബൊലാന്‍ഡിനെ ലക്ഷ്യമിട്ട് നിതീഷ് കുമാര്‍ ഇന്നിംഗ്സിന്റെ ചുമതല ഏറ്റെടുത്തു. അതില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒന്നായിരുന്നു അദ്ദേഹത്തിന്റെ സിക്‌സറിനായുള്ള റിവേഴ്‌സ് റാംപ് ഷോട്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അവിസ്മരണീയ നിമിഷം. അത്തരമൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിനിടയിലെ മികച്ച പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ മാത്രമല്ല, സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവും കൂടിയാണ് പ്രകടമാക്കിയിരിക്കുന്നത്. ഇത് തന്നെയാണ് അദ്ദേഹത്ത ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമാക്കി മാറ്റിയിരിക്കുന്നത്.

പരിചയസമ്പത്തില്ലാത്തതിന്റെ പേരില്‍ സെലക്ഷന്റെ ആദ്യ ഘട്ടത്തില്‍ തന്നെ തഴയപ്പെട്ടിരുന്ന നിതീഷ് കുമാറിന്റെ പ്രതാപത്തിലേക്കുള്ള ഉയര്‍ച്ച അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള റെഡ്ഡിയുടെ തിരഞ്ഞെടുപ്പിനെ പലരും ആദ്യം ചോദ്യം ചെയ്തിരുന്നു, ടെസ്റ്റ് ക്രിക്കറ്റ് യോഗ്യതകളേക്കാള്‍ അദ്ദേഹത്തിന്റെ ഐപിഎല്‍ പ്രകടനമാണ് തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് പലരും സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ ഐപിഎല്ലിനപ്പുറം, തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് റെഡ്ഡി തന്റെ വിമര്‍ശകരുടെ വായടപ്പിച്ചു. റെഡ്ഡിയുടെ ഓസ്ട്രേലിയന്‍ അരങ്ങേറ്റം ഏറെ ശ്രദ്ധേയമാണ്, പ്രതിഭാധനനായ ബാറ്റ്സ്മാന്‍, സീം ബൗളര്‍ എന്നീ നിലകളില്‍ നിതീഷ് കുമാര്‍ റെഡ്ഡി മികവോടെ തിളങ്ങി. സീം-ബൗളിംഗ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം ഒഴിഞ്ഞുകിടന്ന വിടവ് നികത്താന്‍ അദ്ദേഹത്തിനായി.

Nitheesh

Nitheesh Kumar Reddy 

വര്‍ഷങ്ങളായി, ടെസ്റ്റ് ഫോര്‍മാറ്റില്‍ പ്രത്യേകിച്ച് സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ വിശ്വസനീയമായ ഒരു ഓള്‍ റൗണ്ടറെ ഇന്ത്യ തിരയുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതോടെ ഒരു ബൗളിംഗ് ഓള്‍ റൗണ്ടര്‍ക്കായുള്ള അന്വേഷണം കൂടുതല്‍ നിര്‍ണായകമായി. എന്തായാലും പ്രതീക്ഷ നല്‍കുന്ന അരങ്ങേറ്റത്തിലൂടെ റെഡ്ഡി ഈ വിടവ് ഇപ്പോള്‍ നികത്തിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവരെ ശ്രദ്ധേയമായ സംയമനത്തോടെ നയിച്ച് 41, 38 റണ്‍സുമായി അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ഇന്ത്യയുടെ 295 റണ്‍സിന്റെ മികച്ച വിജയത്തിന് സംഭാവന നല്‍കിയ അദ്ദേഹം ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ട് ഏരിയകളിലും തിളങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ് മത്സരത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ അതിന്റെ ഓള്‍റൗണ്ട് വിഭവങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാനുള്ള വക നല്‍കുന്നതായിരുന്നു. റെഡ്ഡിയുടെ ഉയര്‍ച്ച, അദ്ദേഹത്തിന്റെ ക്രിക്കറ്റ് കഴിവുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കൂടിയായിരുന്നു.

Post Thumbnail
എക്‌സ്‌പ്ലോര്‍ 'ദി ആര്‍ട് ഓഫ് ഡൂയിങ് നത്തിംഗ്'വായിക്കുക

ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ളതിനായതില്‍ തന്നെ റെഡ്ഡി ആദ്യ നാളുകളില്‍ ക്രിക്കറ്റിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അച്ഛന്‍ കരയുന്നത് കണ്ടതോടെയാണ് അദ്ദേത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്. അപ്പോള്‍ മുതലാണ് ഇപ്പോള്‍ പ്രതിഫലം നല്‍കുന്ന ഈ ക്രിക്കറ്റിനായി റെഡ്ഡി തന്റെ എല്ലാം നല്‍കുമെന്ന് അദ്ദേഹം തീരുമാനിക്കുന്നത്.

”എന്റെ അച്ഛന്‍ എനിക്കായി ജോലി ഉപേക്ഷിച്ചു, എന്റെ കഥയ്ക്ക് പിന്നില്‍ ഒരുപാട് പേരുടെ ത്യാഗമുണ്ട്. ഒരു ദിവസം, ഞങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം അദ്ദേഹം കരയുന്നത് ഞാന്‍ കണ്ടു, ഇനിയും ഇത് തുടരാന്‍ ഞാന്‍ അനുവദിക്കില്ല, ”അദ്ദേഹം ഒരു ബിസിസിഐ വീഡിയോയില്‍ തന്റെ പൂര്‍വ്വ കാലത്തെ അനുസ്മരിക്കുകയുണ്ടായി.

തന്റെ കുടുംബത്തിന്റെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായി, റെഡ്ഡി തന്റെ വികാരങ്ങളെ ക്രിക്കറ്റിനോടുള്ള പുതിയ അഭിനിവേശത്തിലേക്ക് വഴിതിരിച്ചു, അത് വിജയത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ ആക്കം കൂട്ടി. റെഡ്ഡിയുടെ വിജയഗാഥ കേവലം കഠിനാധ്വാനത്തിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബം ചെയ്ത ത്യാഗത്തിന്റെ പ്രതിഫലനം കൂടിയാണ്.

തന്റെ ആദ്യ ഇന്ത്യന്‍ ജേഴ്സി പിതാവിന് സമ്മാനിച്ചപ്പോള്‍ തന്റെ കണ്ണുകള്‍ അഭിമാനത്താലും സന്തോഷത്താലും നിറഞ്ഞ വികാരനിര്‍ഭരമായ നിമിഷത്തെക്കുറിച്ചും യുവ ഓള്‍റൗണ്ടര്‍ പങ്കുവെച്ചു. 2024-ലെ കണക്കനുസരിച്ച് റെഡ്ഡിയുടെ ക്രിക്കറ്റ് ജീവിതത്തിന്റെ ഗ്രാഫ് ഉയര്‍ച്ചയുടെ പാതയിലാണ്. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റിലെ മികച്ച അരങ്ങേറ്റത്തിന് ശേഷം, അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും അദ്ദേഹം തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ 32 പന്തില്‍ 42 റണ്‍സ്, മത്സരത്തിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു ഓള്‍റൗണ്ടര്‍ എന്ന നേട്ടം അദ്ദേഹത്തിന്റെ യോഗ്യതയെ കൂടുതല്‍ ഉറപ്പിക്കുന്നതായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍, വിരാട് കോഹ്ലിയുമായി 77 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് റെഡ്ഡിയുടെ ക്രിക്കറ്റ് യാത്രയിലെ അവിസ്മരണീയ നിമിഷം. തന്റെ കന്നി ടെസ്റ്റ് ക്യാപ്പ് റെഡ്ഡിക്ക് കൈമാറിയ കോഹ്ലി യുവ ക്രിക്കറ്റ് താരത്തിന് എന്നും പ്രചോദനമാണ്. കുട്ടിക്കാലത്തെ കോഹ്ലിയോടുള്ള തന്റെ ആരാധന അനുസ്മരിച്ചുകൊണ്ട് റെഡ്ഡി പറഞ്ഞു, ‘ഞാന്‍ അദ്ദേഹത്തിന്റെ എല്ലാ മത്സരങ്ങളും കാണാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടവും ഞാന്‍ ആഘോഷിക്കും. ആ സമയത്ത് അദ്ദേഹത്തിന്റെ സന്തോഷം കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു, ആ സമയം എന്റെ പ്രായം കണക്കാക്കുമായിരുന്നു. ഞാന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ അദ്ദേഹം വിരമിക്കുമോ എന്നറിയാന്‍. തന്റെ നായകനുമായി ഒരു പങ്കാളിത്തം പങ്കിടുന്നതും സെഞ്ച്വറിയിലേക്ക് അടുക്കുന്നതും റെഡ്ഡിക്ക് തന്റെ ആദ്യകാലങ്ങളില്‍ ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു നിമിഷമായിരുന്നു”.

nitheesh kumar

റെഡ്ഡിയുടെ കരിയര്‍ പുരോഗമിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. കരിയറിന്റെ പ്രാരംഭ ഘട്ടത്തിലായിരിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് കഴിവുകളും ക്രീസിലെ പക്വതയും അദ്ദേഹത്തെ ഭാവിയിലെ മികച്ച കളിക്കാരനാക്കുന്നു. 2024 സീസണില്‍ നിലനിര്‍ത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള അദ്ദേഹത്തിന്റെ ഐപിഎല്‍ പോരാട്ടവും ആഭ്യന്തര, അന്തര്‍ദേശീയ ക്രിക്കറ്റിലെ ശോഭനമായ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നു. റെഡ്ഡിയുടെ ആസ്തി, നിലവില്‍ 1 മില്യണിനും 5 മില്യണിനും ഇടയിലാണ് കണക്കാക്കുന്നത്, അദ്ദേഹത്തിന്റെ ഐപിഎല്‍ കരാറിലൂടെ മാത്രമല്ല, അംഗീകാരങ്ങളിലൂടെയും ഭാവിയിലെ വരുമാനത്തിലൂടെയും അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.

Post Thumbnail
കേരളത്തിൻ്റെ സീപ്ലെയ്ൻ യാത്രയ്ക്ക് ഭീഷണിയാകുന്ന രാഷ്ട്രീയ ചുഴലികൾവായിക്കുക

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നും ഏറെ വെല്ലുവിളി നിറഞ്ഞ ക്രിക്കറ്റ് പോലൊരു മത്സരരംഗത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിലേക്ക് വളര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡിയുടെ യാത്ര ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അഭിനിവേശത്തിന്റെയും കൂടി കഥയാണ്.
ഓസ്ട്രേലിയയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഇതിനകം തന്നെ അദ്ദേഹത്തിനു വേണ്ടത്ര ജന ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്, കൂടുതല്‍ വിജയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ലക്ഷ്യബോധം ഒരുപക്ഷെ ഒരു ഭാവി താരത്തിന്റെ ഉദയത്തിനായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.The dawn of Indian cricket

Content Summary: The dawn of Indian cricket

Nitheesh kumar reddy boarder gavaskar trophy cricket match sports news lestest sports news 

×