ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജയില്‍ പുള്ളികള്‍ തടവുചാടിയത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്ന് കേരളത്തിലെ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ 100 ലധികം തടവുകാരാണ് കേരളത്തിലെ ജയിലുകളില്‍ നിന്നും ചാടിയത്. യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ കുറ്റവാളികള്‍ ഒരുപോലെ ചാടിയിട്ടുണ്ട്. ഇന്ത്യയില്‍ 2,800 പേര്‍ ജയിലുകളില്‍ നിന്ന് ചാടിയിട്ടുണ്ട്. ഏറ്റവും അധികം തടവുകാര്‍ ജയില്‍ ചാടിയത് ബിജെപി ഭരിക്കുന്ന യുപിയില്‍ നിന്നാണ്. രണ്ടാമതും ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും തടവുകാര്‍ ജയില്‍ ചാടിയിട്ടുണ്ട്. ജയില്‍ ചാടുന്നവര്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയേയോ നോക്കിയിട്ടല്ല ചാടുന്നത് അഴിമുഖത്തോട് സംസാരിക്കവെ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജയിലാണ് പാപ്പിയോണ്‍. 200 ഗാര്‍ഡുകള്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നിട്ടും ഒരു തടവുകാരന്‍ രക്ഷപ്പെട്ടു. ഇതിനെ ആസ്പദമാക്കിയാണ് ഏഴ് ഒസ്‌കാറുകള്‍ നേടിയ പാപ്പിയോണ്‍ എന്ന സിനിമ പോലും പുറത്തിറങ്ങിയത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍, ആര്‍ക്കും പുറത്തുകടക്കാന്‍ പറ്റാത്ത ജയിലെന്ന ഖ്യാതിയിലായിരുന്നു നിര്‍മിച്ചത്. അതില്‍ നിന്ന് മൂന്ന് തടവുകാര്‍ ചാടി. ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റാത്ത ഒരു ജയിലും ലോകത്തിലില്ല അലക്‌സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി
. The highest number of prison escapes occurred when Modi was Chief Minister
Content Summary: The highest number of prison escapes occurred when Modi was Chief Minister
This post was last modified on July 26, 2025 5:20 pm
Leave a Comment